Kerala

സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു

സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

Kerala Uncategorized

വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ

വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര […]

Kerala

ഡ്രൈവര്‍മാര്‍ക്ക് രോഗം; കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു

സംസ്ഥാനത്ത് കോവിഡിന് ശമനമില്ല. ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു. എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. കണ്ണൂരില്‍ കോവിഡ് രോഗിയായ തടവ് പുള്ളി ചാടിപ്പോയി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു. ആശങ്കക്ക് ഒട്ടും കുറവില്ലാതെ രോഗം പടരുകയാണ്. രോഗബാധ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. കോട്ടയം കെ.എസ്.ആര്‍ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. കുമരകം […]