Kerala

അമ്മയെ കടിച്ചതിന് വളര്‍ത്തുനായയെ അടിച്ചുകൊന്ന് യുവാക്കള്‍; ഡിജിപിക്ക് പരാതി നല്‍കി നായയുടെ ഉടമ

കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്ത് നായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നെന്ന് പരാതി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വളര്‍ത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടികടിച്ച കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനീഷയുടെ വീട്ടില്‍ കയറി […]

National

സിംഹത്തെ തുരത്തി തെരുവുപട്ടികൾ; വൈറൽ വിഡിയോ

ഗുജറാത്തിൽ സിംഹത്തെ തുരത്തി തെരുവുപട്ടികൾ. ഗുജറാത്തിലെ ഗിർ സോമനാഥിലുള്ള ഒരു ഗ്രാമത്തിൽ ഇറങ്ങിയ സിംഹത്തെയാണ് തെരുവുപട്ടികൾ ചേർന്ന് തുരത്തിയത്. തെരുവുപട്ടികൾ പിന്നാലെ ഓടിയെത്തുമ്പോൾ സിംഹം ഓടി രക്ഷപ്പെടുകയാണ്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

India

യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുനായ കടിച്ചു കൊന്നു

ഉത്തർപ്രദേശിൽ യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുനായ കടിച്ചു കൊന്നു. മിർസാപൂർ ജില്ലയിലെ ടിൽതി ഗ്രാമത്തിലാണ് സംഭവം നടന്നത്.വിട്ടുമുറ്റത്ത് വിശ്രമത്തിനായി ഇരിക്കുകയായിരുന്ന വീട്ടുടമസ്ഥന്റെ സമീപത്ത് തന്നെ വളർത്തുനായ ജൂലിയും ഉണ്ടായിരുന്നു. തൻറെ യജമാനനൊപ്പം വിശ്രമിക്കുന്നതിനിടയിലാണ് ഒരു വലിയ പാമ്പ് യജമാനൻ ഇരിക്കുന്നത് ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങുന്നത് ജൂലിയുടെ ശ്രദ്ധയിൽ പെട്ടത്. പക്ഷേ, അദ്ദേഹം അത് അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻറെ അരികിൽ എത്തിയതും പാമ്പ് കൊത്താനായി പത്തി വിടർത്തി. അപകടം മനസ്സിലാക്കിയ ജൂലി ഒരു നിമിഷം വൈകിയില്ല. പാമ്പിന് മുകളിലേക്ക് […]

Kerala

കൊല്ലത്ത് സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടം

കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടം. വീട്ടമ്മയ്ക്ക് ഗുരുതരപരുക്ക്. കൊല്ലം കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ രാവിലെ ഒമ്പതിനായിരുന്നു അപകടം.

International

ഭക്ഷ്യക്ഷാമം: ഹോട്ടലുകളിൽ പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടു എന്ന് റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുകയാണെന്നും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കണമെന്നും കിം ഉത്തരവിട്ടു എന്ന് രാജ്യാന്തര വാർത്താമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നായ്ക്കളെ വളർത്തുന്നത് മുതലാളിത്ത ജീർണനമാണെന്നും ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്. വളർത്തുനായ്ക്കളുള്ള വീടുകൾ അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകിൽ ഉടമകൾക്ക് സ്വമേഥയാ ഇവയെ വിട്ടുനൽകാം. അല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് […]