യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരങ്ങളും വർണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും എത്തിയത്. ഭക്ഷണത്തിൽ സമൂസ, […]
Tag: Diwali
‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല’, പകരം പൂക്കള്‍
ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കി. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും ഹര്‍ഷ് സാംഘവി […]
ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയിൽ
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി. പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു. ഇന്നലെ രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മലിനീകരണ മീറ്റർ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. […]
അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും
ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ വച്ചാണ് സൈനികർ ദീപാവലി മധുരം പങ്കിട്ടത്. തിത്വൽ പാലത്തിലും വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ – പാക് അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും വച്ച് ഇരു രാജ്യങ്ങളിലെ സൈനികർ മധുരം കൈമാറി. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലും സൈന്യം മധുരം കൈമാറി.
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി അതിര്‍ത്തിയില്‍; പാകിസ്താന് പരോക്ഷ വിമര്‍ശനം
കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷിച്ച് രാജ്യം. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. കരസേന മേധാവി ജനറല്‍ മുകുന്ദ് എം നരാവ്‌നെ ഇന്നലെ തന്നെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണ്. 130 കോടി ജനങ്ങളുടെ ദീപാവലി ആശംസകള്‍ സൈനികര്‍ക്ക് നേരുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുതലായി സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ […]
ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശം. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദീപാവലി പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണ് ഇത്തരം ശക്തികൾ. എന്നാൽ, അതിർത്തിയിൽ ഭാഷണി ഉണ്ടായാൽ സൈനികർ തക്ക മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാര്യങ്ങൾ വിശദീകരിക്കുകയും മറ്റുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതിർത്തി സംരക്ഷണത്തിൽ നിന്ന് രാജ്യത്തെ സൈനികരെ തടയാൻ ആർക്കും […]
ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം
ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്സാൽമീറിലെ സൈനികർക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തു. ദീപാവലി മധുരത്തിന് ഒപ്പം രാജ്യത്തിന്‍റെ സ്നേഹവും സൈനികർക്ക് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യ ഒരുങ്ങി. ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ഇത്തവണത്തെ ആഘോഷം. കോവിഡും അന്തരീക്ഷ മലിനീകരണവും കൊണ്ട് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. രാജസ്ഥാനിലെ ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനീകർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. കൊടും തണുപ്പിലും മരുഭൂമിയിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഇടയിലേക്ക് […]