National

നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ? റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും […]

National

ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും

ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. ( delhi bans diesel next year ) വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി. ഡൽഹിയിലേതിന് സമാനമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഛണ്ഡീഗഡ്‌ന്റെ […]

Kerala

വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും

വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ […]

Kerala

കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ; ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും

കെഎസ്ആർടിസി യ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ഈ മാസം 13 നാണ് കെഎസ്ആർടിസി നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് തങ്ങളുടെ വാദങ്ങൾ കൃത്യമായി മുഖവിലയ്ക്കെടുത്തില്ല. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ല എന്നിങ്ങനെയാണ് അപ്പീൽ ഹർജികളിൽ എണ്ണക്കമ്പനികളുടെ വാദം. ബിപിസിഎൽ, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിൾ […]

Kerala

ഇന്ധന വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ […]

India

ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു.അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ […]

India

കൂട്ടി ഇന്നും; ഗ്യാസിനും പെട്രോളിനും ഡീസലിനും

രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയാവും സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക. മുന്നുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. അതിനിടെ തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 രൂപക്കടുത്തെത്തി. […]

UAE

ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍

ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. നവംബര്‍ മാസത്തെ അപേക്ഷിച്ച് വലിയ വ്യത്യാസങ്ങളില്ലാതെയാണ് ഡിസംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഡീസലിന് മാത്രം അഞ്ച് ദിര്‍ഹം വില കൂടും. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. നവംബറില്‍ ഒരു റിയാല്‍ 10 ദിര്‍ഹമായിരുന്നു ഡീസല്‍ ലിറ്ററിന്‍റെ നിരക്കെങ്കില്‍ ഡിസംബര്‍ മാസം ഒരു റിയാല്‍ 15 ദിര്‍ഹമാണ് വില. പ്രീമിയം ഗ്രേഡ് […]