Kerala

വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

തൃശൂർ മലക്കപ്പാറ വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. ഇന്നലെ പ്രത്യേക മെഡിക്കൽ സംഘം ഊരിലെത്തി ചികിത്സ നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് കമലമ്മ പാട്ടി മരിച്ചത്. 94 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപെട്ടായിരുന്നു കമലമ്മ പാട്ടി അവശനിലയിലായത്. ഇതിനിടയിൽ ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെയും ട്രൈബൽ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ല. മന്ത്രി കെ രാധാകൃഷ്ണനും കളക്ടറും ഇടപെട്ട് മെഡിക്കൽ സംഘത്തെ ഊരിലേക്ക് അയക്കുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി […]

HEAD LINES Kerala Latest news

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. 1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി […]

World

യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.