മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും ആരോഗ്യവകുപ്പ് പ്രതിരോധ ക്യാമ്പയിൻ നടത്തും. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. യുവാവുമൊത്ത് ഫുട്ബോൾ കളിച്ചവരും നിരീക്ഷണത്തിലാണ്. റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉൾപ്പെടും. ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ കടുത്ത തലവേദനയെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു യുവാവ്. ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു മരണം. യുഎഇയിലെ പരിശോധനാ […]
Tag: death
‘സജീവന്‍ നേരിട്ടത് പൊലീസിന്റെ കടുത്ത മര്‍ദനം, നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും നിര്‍ത്തിയില്ല’; ആരോപണവുമായി ബന്ധു
കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്. മര്‍ദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മര്‍ദനം അവസാനിപ്പിക്കാന്‍ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവന്‍ ആവര്‍ത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു പറഞ്ഞു. ‘വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത ആളെ മര്‍ദിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അവരെക്കൂടി മര്‍ദിക്കുകയാണ് ചെയ്തത്. എസ്‌ഐയും കോണ്‍സ്ട്രബിളും […]
വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; ലോക്ക്അപ്പ് മർദനമെന്ന് ബന്ധുക്കൾ
വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവൻ ആണ് മരിച്ചത്. 42 വയസായിരുന്നു. ലോക്ക് അപ്പ് മർദനമാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ […]
പ്രതാപ് പോത്തന്‍ അന്തരിച്ചു
പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. തകര, ചാമരം, ആരവം, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, അയാളും ഞാനും തമ്മില്‍, ഫൊറന്‍സിക്, ഉയരെ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുല്യമായ അഭിനയത്തികവും സംവിധാന മേന്മയും പ്രദര്‍ശിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് […]
അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്
അമേരിക്കയിൽ അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വെസ്‌റ്റാവിയയിലെ സെൻറ് സ്റ്റീഫൻസ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ഇന്ന് വൈകിട്ട് 6.22നാണ് ആക്രമണുണ്ടായത്. പരുക്കേറ്റവരെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40000 പേർ മാത്രമുള്ള ചെറിയ പട്ടണത്തിലാണ് ദാരുണ സംഭവമുണ്ടായത്.
അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ്; ഒരു മരണം
അമേരിക്കയിലെ സ്കൂളുകളിൽ ഗൺ വയലൻസ് തുടർക്കഥയാവുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്. ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവിയർ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ സെൻ്ററിലായിരുന്നു സംഭവം.
സ്ത്രീധന പീഡനം: രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടാണ് സ്ത്രീ മകനെ കൊലപ്പെടുത്തി പിന്നാലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ലസ്യ എന്ന സ്ത്രീയും മകനുമാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി യുവതി നേരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കാന്‍ തയാറെടുക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ യുവതിയെ പിന്തിപ്പിക്കാനും വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ലസ്യയുടെ ഭര്‍ത്താവ് നരേഷ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സ്ത്രീധനം കുറഞ്ഞ് പോയതിന്റെ […]
പാലക്കാട്ടെ പൊലീസുകാരുടെ മരണം; സ്ഥലമുടമ സുരേഷ് അറസ്റ്റിൽ
പാലക്കാട്ടെ പൊലീസുകാരുടെ മരണത്തിൽ സ്ഥലമുടമ സുരേഷ് അറസ്റ്റിൽ. രാത്രി പന്നിക്ക് കെണിവച്ചത് സുരേഷാണെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ് വ്യക്തമാക്കി. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും തുടർന്ന് മൃതദേഹം ചുമന്നും ഉന്തുവണ്ടിയിലും വയലിൽ കൊണ്ടിട്ടുവെന്നുമാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്.പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ […]
പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പാലക്കാട് എസ് പി
പാലക്കാട് മുട്ടിക്കുളങ്ങരയിലെ പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണം എവിടെ നിന്നെങ്കിലും സംഭവിച്ചതാണോയെന്ന് സംശയിക്കുന്നതായി പാലക്കാട് എസ് പി പറഞ്ഞു. മൃതദേഹങ്ങൾ പറമ്പിൽ കൊണ്ടിട്ടതാണോയെന്ന് പരിശോധിക്കുകയാണ്. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും എസ് പി വ്യക്തമാക്കി. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലാണ് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിത്തിയത് . അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് […]
പുൽവാമയിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ 17 വയസ്സുകാരൻ
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരൻ. കശ്മീർ ഐ.ജി. വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്കർ ഇ ത്വയിബയുടെ ഉന്നത കമാൻഡർ ബാസിത്തിന്റെ വലങ്കയ്യാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീർ സന്ദർശിച്ച ദിവസം തന്നെ ഏറ്റുമുട്ടൽ നടന്നത് ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്. പുൽവാമയിലെ പഹൂ മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. സുരക്ഷാസേന വധിച്ച ലഷ്കർ ഇ ത്വയിബ ഭീകരന്മാരിൽ ഒരാൾ […]