അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.(Heavy rain in Oman due to cyclone Tej) അതേസമയം തേജ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് അർധരാത്രിയോടെ ചുഴലിക്കാറ്റ് യെമൻ തീരത്ത് തൊടും. പരമാവധി 150 കിലോമീറ്റർ വേഗതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാൻ, […]
Tag: CYCLONE
ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത
മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ്അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും […]
‘മാൻ ഡൗസ്’ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ തീരം തൊട്ടേക്കും; വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രത
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് യുഎഇ നിർദ്ദേശിച്ച ‘മാൻ – ഡൗസ്’എന്ന പേരിലാണ് അറിയപ്പെടുക. പുതുചേരിക്കും ചെന്നൈക്ക് ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം. വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി
തൃശൂർ ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. തൃശൂർ ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു. തൃശൂരിൽ തുടർച്ചയായി മിന്നൽ ചുഴലി സംഭവിക്കുന്നതിന്റെ ഭീതിയിലാണ് […]
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്താണ് കാറ്റ് വീശിയത്. വീടിന്റെ മേൽക്കൂര തെറിച്ച് പോയി. മരങ്ങൾ കടപുഴകി വീണു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ക്രിസ്റ്റഫർ നഗറിലെ വീടിന്റെ മുകളിലുള്ള ഷീറ്റ് ഒന്നായി പറന്ന് പൊങ്ങി തൊട്ടടുത്തുള്ള സെന്റ് റാഫേൽസ് സ്‌കൂളിലെ മതിലിനപ്പുറത്തേക്ക് പറന്ന് വീഴുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് ട്രസ് പറന്ന് പൊങ്ങിയത്. ഇത് രണ്ടാം തവണയാണ് തൃശൂരിൽ മിന്നൽ ചുഴലിയുണ്ടാകുന്നത്. ഓഗസ്റ്റ് 10നാണ് മിന്നൽ ചുഴലി ആദ്യമായി ഉണ്ടാകുന്നത്. രാവിലെ 6 മണിയോടെയായിരുന്നു […]
കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലി കാറ്റ്; വ്യാപക നാശം
കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. വ്യാഴാഴ്ചയോടെ കാലവർഷം കൂടുതൽ ദുർബലമാകും. മണിക്കൂറിൽ 65 കിലോമീറ്റർ […]
കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി; ഭീതി പരത്തുന്ന ദൃശ്യങ്ങൾ പുറത്ത്
നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. ( kozhikode cyclone in sea ) തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, […]
തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം
തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് […]
തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താന്നു. പാലക്കാട് തിരുവേഗപ്പുറ നൊടുങ്ങോട്ടൂരിൽ കൈപഞ്ചേരി തൊടി മാനുവിൻറെ ഉടമസ്തഥയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞ് താന്നത്. കണ്ണൂർ പാനൂർ കുന്നോത്ത്പീടികയിൽ ചുഴറ്റിക്കാറ്റിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അട്ടപ്പാടി മേഖലയിൽ കനത്ത മഴയാണ് […]
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴ
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. വീണ്ടും ശക്തി പ്രാപിച്ച് ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മെയ് 10 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡീഷ തീരത്ത് എത്താൻ സാധ്യതയെന്നും പ്രവചനം. ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക. കേരളം ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ […]