Kerala

ആലുവയിലും സമീപ പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നു; നിയന്ത്രണങ്ങൾ ഇങ്ങനെ

കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ചാത്തലത്തിൽ എറണാകുളത്തെ ആലുവ നഗരസഭയിലും സമീപത്തെ 7 പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നു. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപെടുത്തിയിരിക്കുന്നത്. മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്നാണ് വിലയിരുത്തൽ. കൊവിഡ് തീവ്ര വ്യാപന ആശങ്ക ശക്തമായതോടെയാണ് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ. കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങൾ ഒന്നിച്ച് […]

Kerala

ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ, കടുത്ത നിയന്ത്രണം

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ. ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി […]

Kerala

പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് […]

International

സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിച്ചു

എന്നാല്‍ ഉംറ തീര്‍ഥാടനത്തിനും, ഇരു ഹറമുകള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള നിയന്ത്രണം തുടരും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ വിലക്കും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. […]

Kerala

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ്

ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുള്ളത്. മെഡിക്കല്‍ കോളജിലേക്കും ഡെന്റല്‍ കോളജിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് […]