Cricket

ശാനകയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് […]

National Sports

ഋഷഭ് പന്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; ആശ്വാസ വാര്‍ത്തയുമായി ഡോക്ടര്‍മാര്‍

ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിന് തീപിടിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്ന് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരുക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരുക്കുണ്ട്.  ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് […]

Sports

റിഷഭ് പന്തിൻ്റെ ശരാശരി 35, സഞ്ജുവിൻ്റേത് 60; മലയാളി താരത്തിനായി വാദിച്ച് ന്യൂസീലൻഡ് മുൻ താരം

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ന്യൂസീലൻഡ് മുൻ പേസറും കമൻ്റേറ്ററുമായ സൈമൾ ഡുൾ. ദേശീയ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെയും സഞ്ജു സാംസണിൻ്റെയും പ്രകടനങ്ങൾ താരതമ്യം ചെയ്താണ് ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിൽ സൈമൺ ഡുളിൻ്റെ പ്രതികരണം. “ഋഷഭ് പന്തിൻ്റെ കണക്കുകൾ ഭേദപ്പെട്ടതാണ്. (ഏകദിനത്തിൽ) 30 മത്സരങ്ങളോളം കളിച്ചപ്പോൾ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് നല്ലതാണ്. പക്ഷേ, 11 മത്സരങ്ങളിൽ നിന്ന് സഞ്ജുവിൻ്റെ ശരാശരി 60ൽ […]

Sports

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി-20 ഇന്ന്

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം ഇന്ന്. വെല്ലിങ്ങ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ന് ടോസ് നിർണായമാവും. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഏത് പൊസിഷനിൽ കളിക്കുമെന്നതാണ് ഉയർന്നിരിക്കുന്നത്. ഋഷഭ് പന്ത് ഓപ്പൺ ചെയ്താൽ ഒപ്പം ശുഭ്മൻ ഗില്ലോ ഇഷാൻ കിഷനോ എന്നതാവും അടുത്ത ചോദ്യം. വലംകയ്യൻ- ഇടങ്കയ്യൻ പരിഗണന ഗിൽ- ഋഷഭ്/ കിഷൻ എന്ന ഓപ്പണിംഗ് സഖ്യത്തെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചേക്കും. […]

Sports

ഇന്ത്യക്കെതിരായ ന്യൂസീലൻഡ് ടീമിൽ ബോൾട്ടും ഗപ്റ്റിലുമില്ല; വില്ല്യംസൺ തന്നെ നായകൻ

ഇന്ത്യക്കെതിരെ നാട്ടിൽ നടക്കുന്ന പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ മുതിർന്ന താരങ്ങളായ ട്രെൻ്റ് ബോൾട്ടിനും മാർട്ടിൻ ഗപ്റ്റിലിനും ഇടമില്ല. കെയിൻ വില്ല്യംസൺ തന്നെയാണ് ടീമിനെ നയിക്കുക. ഈ മാസം 18നാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളടങ്ങുന്ന പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണും കളിക്കും. ഇരു ടീമുകളിലും താരം ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാർ വേണ്ടെന്നുവച്ചതിനാലാണ് ട്രെൻ്റ് ബോൾട്ടിനെ ടീമിൽ പരിഗണിക്കാതിരുന്നതെന്നാണ് സൂചന. ഗപ്റ്റിലിൻ്റെ കരിയർ ആവട്ടെ, […]

Sports

പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ

യുവതാരം പൃഥ്വി ഷായ്ക്ക് ദേശീയ ടീമിൽ ഇനിയും അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ ചേതൻ ശർമ. ന്യൂസീലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കായി ഇന്നലെ നാല് വ്യത്യസ്ത ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടീമിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചേതൻ ശർമയുടെ പ്രതികരണം. സെലക്ടർമാർ പൃഥ്വി ഷായുമായി നിരന്തരം സമ്പർക്കത്തിലാണ് എന്ന് ചേതൻ ശർമ പറഞ്ഞു. അദ്ദേഹത്തിന് അർഹിക്കുന്ന അവസരം ഭാവിയിൽ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ആഭ്യന്തര സീസണുകളിലൊക്കെ പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ […]

Sports

ന്യൂസിലൻഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കും ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യ ന്യൂസിലൻഡ് പരമ്പര ആരംഭിക്കുക. ഇരുടീമുകളും തമ്മിൽ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങൾ നടക്കും. ഡിസംബറിൽ ഇന്ത്യ-ബംഗ്ലാദേശ് പര്യടനം നടക്കും. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരവും അടങ്ങുന്നതാണ് പരമ്പര. ഈ രണ്ട് പര്യടനങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ തിങ്കളാഴ്ചയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം:ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. ഋഷഭ് […]

Kerala

ടി20 ലോകകപ്പ്: ഇന്ത്യ-പാക്ക് പോർവഴിയിലൂടെ ഒരു തിരഞ്ഞു നോട്ടം

ടി20 ലോകകപ്പിലെ ഇന്ത്യ-പാക്ക് മെഗാ പോരാട്ടത്തിന് ഇനി 48 മണിക്കൂർ മാത്രം. ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഈ ക്ലാസിക് പോര്. ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ഉപദേശങ്ങൾ നൽകി കഴിഞ്ഞു. മഴ ഭീഷണി ഉണ്ടായിരുന്നിട്ടും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ പങ്കാളികളും ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ഐ ടീമായാണ് ഇന്ത്യ ടൂർണമെന്റിൽ എത്തിയിരിക്കുന്നത്. […]

India Sports

മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. തുടർ ബൗണ്ടറികളുമായി ഗിൽ ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ 10 വിക്കറ്റ് ജയമെന്ന് കരുതിയെങ്കിലും ക്യാപ്റ്റൻ ശിഖർ ധവാൻ (8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാൻ കിഷൻ (10) ജോൻ ഫോർടുയിൻ്റെ പന്തിൽ ഡികോക്കിനു ക്യാച്ച് നൽകി […]

Sports

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടിച്ച് ഇന്ത്യ; വിജയലക്ഷ്യം 100 റൺസ്

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്ത്. തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.  ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് […]