Cricket Sports

വിക്കറ്റ് കീപ്പറിന് നേരെ തിരിഞ്ഞുനിന്ന് ഓസീസ് താരത്തിന്റെ ബാറ്റിങ്; വൈറലായി വീഡിയോ

ക്രിക്കറ്റില്‍ പലതരം പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രം ചില ബാറ്റ്സ്മാന്‍മാര്‍ നടത്തുന്ന പരീക്ഷണങ്ങളുമുണ്ടാകും. ഇതുപോലൊന്നാണ് കഴിഞ്ഞ ദിവസം ഓസീസ് താരം ജോര്‍ജ് ബെയ്‍ലിയും പയറ്റിയത്. ബോളര്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു ബെയ്‍ലിയുടെ ബാറ്റിങ്. ബോളറുടെ റണ്ണപ്പ് തീരുന്നതു വരെ ബെയ്‍ലി കീപ്പര്‍ക്ക് നേരെ തന്നെയായിരുന്നു തിരിഞ്ഞുനിന്നത്. ബോളര്‍ പന്തെറിഞ്ഞതിന് പിന്നാലെ തിരിഞ്ഞു ഷോട്ട് ഉതിര്‍ക്കുകയും ചെയ്തു. ആസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസില്‍ ടാസ്മാനിയ – വിക്ടോറിയ മത്സരത്തിനിടെയാണ് ബെയ്‍ലി […]

Sports

മാനസിക പ്രശ്‌നം: ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ

ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ മാനസികാരോഗ്യ ചികിത്സക്കായി ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്വന്തം നാട്ടിൽ ശ്രീലങ്കക്കും പാകിസ്താനുമെതിരെ നടക്കുന്ന ട്വന്റി 20 മത്സരങ്ങളിൽ 31-കാരനായ താരം കളിക്കില്ല. ചില മാനസിക പ്രശ്‌നങ്ങളാൽ മാക്‌സ്‌വെൽ ബുദ്ധിമുട്ടുന്നതായും അതിനാൽ കുറച്ചുകാലം അവധിയെടുക്കാൻ തീരുമാനിച്ചതായും ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് പറഞ്ഞു. 2020-ലെ ട്വന്റി 20 ലോകകപ്പിനുമുമ്പായി താരം കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ‘തന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഗ്ലെൻ മാക്‌സ്വെൽ നേരിടുന്നുണ്ട്. അക്കാരണത്താൽ അദ്ദേഹം കളിയിൽ […]

Cricket Sports

ഇരട്ട പദവി: രാഹുല്‍ ദ്രാവിഡിന് വീണ്ടും ബി.സി.സി.ഐയുടെ നോട്ടീസ്

ഇരട്ട പദവി വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുമായ രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ എത്തിക്‌സ് ഓഫീസറായ ഡി.കെ ജെയിനാണ് നവംമ്പര്‍ 12 ന് ബി.സി.സി.ഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്. ബി.സി.സി.ഐയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. മധ്യപ്രദേശ് ക്രിക്കറ്റ് […]

Cricket Sports

ടി20യില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍. ടി20യില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് അഫ്ഗാനിസ്താന്‍ നേടിയത്. അവരുടെ തന്നെ പതിനൊന്ന് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്നലെ ബംഗ്ലാദേശിനെ 25 റണ്‍സിന് തോല്‍പിച്ചതോടെയാണ് അഫ്ഗാനിസ്താന്‍ വിജയത്തില്‍ റെക്കോര്‍ഡിട്ടത്. മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിങാണ്(54 പന്തില്‍ 84) അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍, നബിക്ക് പിന്തുണ കൊടുത്തു. ഇവരുടെ ബാറ്റിങ് മികവില്‍ അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയത് 165 എന്ന വിജയലക്ഷ്യം. എന്നാല്‍ […]

Cricket Sports

അഫ്ഗാനിസ്ഥാന് ചരിത്ര ജയം

അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന്‍ ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സ് […]

Cricket Sports

തിരിച്ചു വരവില്‍ ശാസ്ത്രിയുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ദനവ് ആരെയും അമ്പരപ്പിക്കും

ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് ശമ്പളത്തിലും വലിയ വര്‍ദ്ദനവാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി കൂടിയാണ് രവി ശാസ്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ദനവും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തിന് എട്ട് കോടി രൂപയാണ് രവി ശാസ്ത്രിയുടെ ശമ്പളം. അതില്‍ 20 ശതമാനം വര്‍ദ്ദനവ് ലഭിക്കുന്നതോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാകും വാര്‍ഷിക ശമ്പളം. ശാസ്ത്രിയോടൊപ്പം ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൌളിങ്ങ് കോച്ച് […]

Cricket Sports

ആഷസ് ശോഭയില്‍ ഓസീസ്

നാലാം ടെസ്റ്റില്‍ നേടിയ 185 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആഷസ് പരന്പര ആസ്ട്രേലിയ സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ ആഷസ് പരന്പര നിലനിര്‍ത്തുന്നത്. രണ്ടാം ഇന്നിങ്സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 197 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെന്‍ലി 53 റണ്‍സും ജോസ് ബട്ട്‍ലര്‍ 34 റണ്‍സും നേടി. ജോസ് ബട്ട്‍ലര്‍ – ക്രൈയ്ഗ് […]

Cricket Sports

കളം നിറഞ്ഞ് ഫിഞ്ച്; ലങ്കക്കെതിരെ ഓസീസിന് മികച്ച സ്കോര്‍

ഓവലിൽ തകർത്തടിച്ച നായകൻ അരോൺ ഫിഞ്ചിന്റെ കരുത്തിൽ ശ്രീലങ്കക്കെതിരെ ആസ്ത്രേലിയക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. കുറഞ്ഞ സ്കോറിന് ആസ്ത്രേലിയയെ പിടിച്ച് കെട്ടി, കളി ജയിക്കാമെന്ന മോഹവുമായി ഫീൽഡിങ്ങിനിറങ്ങിയ ലങ്കയുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓസീസ് ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. മുന്നിൽ നിന്ന് പട നയിച്ച് നായകന്റെ കളി പുറത്തെടുത്ത ഫിഞ്ച് (132 പന്തിൽ നിന്ന് 153) ലങ്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. […]

Cricket Sports

ഇനി ഒരു മടങ്ങി വരവ് ഉണ്ടാവുമോ?

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. പന്തിനെച്ചുറ്റിപ്പറ്റിയാണ് ഇപ്പോ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തന്നെ. ധോണിക്ക് ശേഷം പന്ത് തന്നെയെന്ന വിലയിരുത്തലുകളും വരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാനപ്രശ്‌നവും. അതിനിടയ്ക്ക് വൃദ്ധിമാന്‍ സാഹയെ ആരും ഓര്‍ക്കുന്നു പോലുമില്ല. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്. അന്ന് മലയാളി താരം സഞ്ജുവിന് പോലും സാഹയായിരുന്നു […]

Cricket

സച്ചിനെക്കാള്‍ മികച്ച ബാറ്റ്സമാനാണ് കോഹ്‍ലിയെന്ന് രാഹുലും പാണ്ഡ്യയും

ക്രിക്കറ്റില്‍ കളിക്കാര്‍ തമ്മിലുള്ള താരതമ്യവും അതിനെത്തുടര്‍ന്നുണ്ടാവുന്ന വിവാദങ്ങളും പതിവാണ്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും തമ്മിലുണ്ടായ ഒരു താരതമ്യ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നത്. പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും നടത്തിയ അഭിപ്രായങ്ങളാണ് ചര്‍ച്ചാ വിഷയം. പല വിവാദങ്ങള്‍ക്ക് വഴി വക്കുന്ന ഉത്തരങ്ങള്‍ പുറപ്പെടുവിക്കാന്‍ മിടുക്കനായ കരണ്‍ ജോഹര്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ […]