ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് റണ്‍സ് തോല്‍വി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയതോടെയാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. 375 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. ആഡം സാംപയും ഹേസല്‍വുഡും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതോടെ നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങിയ ഹാര്‍ദ്ദിക പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ തിളങ്ങിയത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ മായാങ്ക് അഗര്‍വാളും(22) ശിഖര്‍ […]
Tag: Cricket
സുരേഷ് റെയ്‌നയും ഹര്‍ഭജനും ചെന്നൈ ടീമില്‍ നിന്ന് പുറത്തേക്ക്
ദുബായ്: സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ് എന്നിവരുമായി കരാര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രണ്ടു താരങ്ങളുടെയും പേരുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ വെബ്‌സൈറ്റില്‍നിന്നും നീക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ ചെന്നൈ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്‌ന ടീം ക്യാംപ് വിട്ടിരുന്നു. ഹര്‍ഭജനും അവസാനനിമിഷം ടീമില്‍ നിന്ന് പിന്മാറുകയായിരുന്നു. ടീമിലേക്ക് തിരികെ വരാന്‍ റെയ്‌ന ശ്രമിക്കുന്നതിനിടെയാണ് ടീം മാനേജ്‌മെന്റ് കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നത്. താരങ്ങള്‍ […]
പഞ്ചാബിനെതിരെ മുംബൈക്ക് 48 റണ്‍സ് വിജയം
കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 48 റണ്‍സിന്‍റെ വിജയം നേടി മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു കളികളില്‍ നിന്ന് ഒരു വിജയം നേടാനേ കെ.എല്‍ രാഹുല്‍ നയിക്കുന്ന കിങ്സ് ഇലവന് കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഷെല്‍ഡണ്‍ […]
ധോണി വിരമിച്ചതിനാൽ താൻ ഇനി ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പാക് ആരാധകൻ ചാച്ച
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി വിരമിച്ചതിനാൽ താൻ ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ മുഹമ്മദ് ബഷീർ ബോസായ്. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ഇദ്ദേഹം പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ബഷീർ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുകയാണ് അദ്ദേഹം. “ധോണി വിരമിച്ചതിനാൽ ഞാനും വിരമിച്ചു. അദ്ദേഹം ഇല്ലാതെ ഞാൻ സ്റ്റേഡിയങ്ങളിലെത്തി മത്സരം കാണില്ല. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു. കൊവിഡ് […]
അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ
അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, […]
ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്ന ഓൾറൗണ്ടർ സമവാക്യങ്ങൾ
2016 ടി-20 ലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ഇംഗ്ലണ്ടിൻ്റെ 155 റൺസ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. അവസാന ഓവറിൽ വേണ്ടത് 19 റൺസ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ ബെൻ സ്റ്റോക്സിൻ്റെ കയ്യിൽ പന്തേല്പിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റ് ആയിരുന്നു ക്രീസിൽ. നാല് പന്തുകൾ, നാല് സിക്സറുകൾ. വിൻഡീസ് ടീമിൻ്റെ ജയാരവങ്ങൾക്കിടയിൽ സ്റ്റോക്സ് നിരാശയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ആ മത്സരത്തിൻ്റെ ആകെ പ്രതിഫലനമായി. […]
‘ഭൂമീ മാതാ സ്വയം മുറിവുണക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’
ലോകത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യരുടേയും ചിന്തകളിലേക്കെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. വലിയൊരു ശതമാനത്തിന് ഉറക്കം നഷ്ടമായിട്ട് തന്നെ ദിവസങ്ങളായി. കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് ലോകം പോവുമ്പോഴാണ് സ്വയം വിമര്‍ശനാത്മകമായ ട്വീറ്റുമായി രോഹിത്ത് ശര്‍മ്മ എത്തിയിരിക്കുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐ.പി.എല്ലും തുടങ്ങി ലോകത്തെ ഒട്ടു മിക്ക ക്രിക്കറ്റ് മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജൂണില്‍ നടക്കേണ്ട ഒളിംപിക്‌സ് വരെയുള്ള എതാണ്ടെല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയാണ് കൊറോണ വൈറസിനെതിരെ ലോകം ഒറ്റകെട്ടായി പൊരുതുന്നത്. ഇതിനൊപ്പമാണ് കൊറോണ […]
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും നിരീക്ഷണത്തില്‍, ടീം തങ്ങിയത് കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍
ഇന്ത്യയിലേക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും നിരീക്ഷണത്തില്‍. കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ച അതേ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചിരുന്നത്. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇവിടെയാണ് ലക്‌നൗവില്‍ ഏകദിനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചത്. മാര്‍ച്ച് 15നായിരുന്നു ലഖ്‌നൗവില്‍ രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഏകദിന പരമ്പര തന്നെ റദ്ദാക്കി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും […]
പാക് പൗരത്വത്തിന് അപേക്ഷിച്ച് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം; കാരണമിതാണ്…
പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം അധികൃതര്‍ പറഞ്ഞു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി പാകിസ്താൻ പൗരനാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഓണററി പൗരത്വം തേടിയുള്ള അപേക്ഷ താരം പാക് പ്രസിഡന്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ) ഫ്രാഞ്ചൈസി പെഷവാർ സാൽമിയുടെ ഉടമയാണ് പൗരത്വവുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത്. പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് […]
ആദ്യ ടെസ്റ്റില്‍ ഇന്ത്യ 5ന് 122; മഴ കളി മുടക്കി
പേസര്‍മാരുടെ പറുദീസയായ വെല്ലിംങ്ടണില്‍ ആദ്യദിനം ബാറ്റിംങിനിറങ്ങാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി… ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ജമെയ്‌സണാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ തകര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 5ന് 122 എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. പേസര്‍മാരെ കയ്യയച്ചു സഹായിക്കുന്ന വെല്ലിംങ്ടണിലെ പിച്ചില്‍ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. പൃഥ്വി ഷാ(16), […]