ഫോമിലല്ലാത്ത താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് നല്ല രീതിയല്ലെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ഫോം നഷ്ടപ്പെട്ടാൽ പുറത്തിരുത്തുകയാണ് വേണ്ടതെന്നും ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഫോം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കിടേഷ് പ്രസാദ് താരങ്ങൾക്കും ബിസിസിഐക്കുമെതിരെ ആഞ്ഞടിച്ചത്. ‘നിങ്ങൾ ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി പരിഗണിക്കാതെ ടീമിൽ നിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, ഹർഭജൻ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോൾ ടീമിന് പുറത്തായിരുന്നു. […]
Tag: Cricket
മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘നട്ടെല്ല്’ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ നിന്നാണ് മിതാലി വിരമിക്കുന്നത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു. 1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 […]
ഡിവില്ല്യേഴ്സ് എല്ലാ തരം ക്രിക്കറ്റിൽ നിന്നും വിരമിച്ചു; ഐപിഎലിലും കളിക്കില്ല
ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. ഐപിഎൽ ഉൾപ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് കൂടി വിരമിക്കുന്നതായി താരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആർസിബി മാനേജ്മെൻ്റ് അടക്കം തൻ്റെ ഫ്രാഞ്ചൈസി ടീം മാനേജ്മെൻ്റുകൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കുമൊക്കെ താരം നന്ദി അറിയിച്ചു. (de villiers retired ipl) 2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി […]
മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും
ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു. […]
ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് തോൽവി
ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയം. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഷഹീൻ അഫ്രീദിയുടെ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. […]
ടി-20 ലോകകപ്പിൽ കളിക്കും; ഒരുക്കങ്ങൾ നടക്കുന്നു: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മീഡിയ മാനേജർ
വരുന്ന ടി-20 ലോകകപ്പിൽ കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളിൽ വേദികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിൻ്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം. (afganistan t20 world cup) “ഞങ്ങൾ ടി-20 ലോകകപ്പിൽ കളിക്കും. തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് […]
2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉണ്ടായേക്കും;ഐ സി സി
ലോസ് അഞ്ചലസില്‍ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ഔദ്യോഗികമായി ശ്രമം ആരംഭിച്ചു, ഇതിനായി ഒരു പ്രവര്‍ത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിക്കുന്നത്. 1900 പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്‍റെ ഒളിമ്പിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അന്താരാഷ്ട്ര കായിക […]
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ: 183ന് എല്ലാവരും പുറത്ത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 183ന് എല്ലാവരും പുറത്ത്. 64 റൺസ് നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു. 29 റൺസെടുത്ത ജോണി ബെയര്‍സ്റ്റോയാണ് മറ്റൊരു സ്‌കോറർ. പിച്ച് മനസിലാക്കിയുള്ള നീക്കങ്ങളായിരുന്നു ഇന്ത്യയുടെത്. ഫോമിലുള്ള രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി പേസർമാർക്ക് അവസരം കൊടുത്തായിരുന്നു ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത് തന്നെ. […]
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42 പന്തിൽ […]
ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്തിട്ടും അവസരമില്ല
അണ്ടർ 19 ടീമിലെ മികച്ച പ്രകടനം കൊണ്ടുമാത്രം സീനിയർ ടീമിലേക്കുള്ള വാതില്‍ തുറക്കില്ലെന്നതിന് ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രതിഭയ്ക്കപ്പുറം പലഘടകങ്ങളും അതിനു പിിന്നിലുണ്ട്. ഗുജറാത്തില്‍നിന്നുള്ള 28കാരന്‍ സ്മിത് പട്ടേൽ അതിന്റെ ഏറ്റവും പുതിയ തെളിവാണ്. സ്മിത് പട്ടേൽ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ അത്ര പെട്ടെന്നൊന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. 2012ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വിജയമുറപ്പിച്ച ഇന്നിങ്‌സ് കാഴ്ചവച്ച താരമാണ് പട്ടേൽ. നായകൻ ഉൻമുക്ത് ചന്ദുമായി ചേർന്ന് അഞ്ചാം […]