കണ്ണൂരിൽ പൊലീസിന്റെ മുന്നിൽ വച്ച് കെഎസ് യു നേതാവിനെ സിപിഐ എം പ്രവർത്തകർ മർദിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ് യു നേതാവിനെയാണ് മർദിച്ചത്. മർദനത്തിൽ കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിക്ക് അടിയേറ്റു. പൊലീസിന്റെ മുന്നിൽവച്ചാണ് സിപിഐ എം പ്രവർത്തകർ കെഎസ് യു നേതാവിനെ മർദിച്ചത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. […]
Tag: CPIM
‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാർ, അധമരാഷ്ട്രീയം വാഴില്ല’; കോടിയേരി
സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുന്നു. മോദി ഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ് പിണറായി വിജയനും, എൽഡിഎഫ് സർക്കാരും. സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ലെന്നും […]
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര തോൽവി ചർച്ചയാകും
വെള്ളിയാഴ്ച്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിച്ചേക്കും. എന്നിട്ടാകും ജില്ലാതല റിവ്യു നടക്കുന്നത്. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണ്. 2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്‍റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് […]
തൃക്കാക്കര യു.ഡി.എഫിന്റെ കോട്ട, ജനവിധി അംഗീകരിക്കുന്നു; കോടിയേരി
തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണ്. ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. […]
വോട്ട് കുറഞ്ഞാൽ ഉത്തരവാദിത്തം തനിക്ക്; കള്ള വോട്ട് ചെയ്യുന്നത് സിപിഐഎം എന്ന് വി ഡി സതീശൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. “കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ്. അവർ ജാഗരൂകരാവട്ടെ. ഞങ്ങൾ പറയുന്നത് ഒരെണ്ണം പോലും ചെയ്യിക്കില്ല എന്നതാണ്. പൂർണമായ ഡോക്യുമെൻ്റുകളോടെ കൊടുത്ത 7000 ഓളം അപേക്ഷകളിൽ 3000ഓളമാണ് ചേർത്തത്. അത് […]
സാബു എം ജേക്കബിനെ ആക്രമിച്ച ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെ; കെ സുരേന്ദ്രൻ
മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യില്ല. എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി […]
തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്. തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇ.പി.ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് […]
സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കരയിലേക്ക്; സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി
സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കര മണ്ഡലത്തിലേക്ക്. 61 എംഎൽഎമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ പ്രചാരണ ചുമതല നൽകി. ഈ മാസം 10 മുതൽ എംഎൽഎമാർ പ്രചാരണത്തത്തിന് എത്തണമെന്ന് സിപിഐഎം നിർദേശം നൽകി. ഓരോ വാർഡിനും ഓരോ എംഎൽഎ, വോട്ടെടുപ്പ് വരെ ക്യാമ്പ് ചെയ്യാനും നിർദേശം. കൂടാതെ തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. ഇടതു മുന്നണി യോഗത്തിൽ സ്ഥാനാർത്ഥിയുടെ പേര് ചർച്ച ചെയ്‌തില്ല. എന്നാൽ തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി […]
സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി; ഇ പി ജയരാജൻ
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം. ഡിവൈഎഫ്‌ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ […]
ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ആ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ
അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയതിൽ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി നിലപാടാണ് പി ജയരാജന്റേത്. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിനെതിരെയാണ് എം വി ജയരാജന്റെ പ്രതികരണം.പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ്. ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും […]