ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയടക്കമുള്ള ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമി… എകെജി, അഴീക്കോടന്‍ രാഘവന്‍, ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്‍സി ശേഖര്‍, പാമ്പന്‍മാധവന്‍, എംവി രാഘവന്‍, കെ ജിമാരാര്‍, ഒ ഭരതന്‍ തുടങ്ങി പയ്യാമ്പലത്തെ ഓരേ തിരയിലും ഉണരുന്ന സ്മരണയ്ക്ക് സാംസ്‌കാരിക, രാഷ്ട്രീയ കേരളത്തിന്റെ ആഴവും പരപ്പുമുണ്ട്. മുന്‍മുഖ്യമന്ത്രി ഇ കെ […]
Tag: CPIM
തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു; ഐഎൻഎലിനെതിരെ തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ കൊണ്ടുവരട്ടെ എന്ന് സിപിഐഎം
തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു എന്ന് സിപിഐഎം. വാർത്താസമ്മേളനത്തിലൂടെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും അക്രമം നിർത്തണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പരിഹാരമല്ല. പൂർവ ചരിത്രം അത് തെളിയിച്ചതാണ്. മുൻപ് ആർഎസ്എസിനെ നിരോധിച്ചത് തെളിവാണ്. ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ബുൾഡോസർ രാഷ്ട്രീയം ശരിയല്ല. നിരോധിച്ചാൽ പുതിയ പേരിൽ സംഘടനകൾ രൂപീകരിക്കപ്പെടും എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (cpim popular front surendran) പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് […]
ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റ്, ജയിൽ ഹവാലയിലെ മുഖ്യപ്രതി: ഗവർണർക്കെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങൾ
ഗവർണർക്കെതിരെ വിമർശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റേത് ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ലേഖനത്തിൽ വിമർശനമുണ്ട്. ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ലേഖനങ്ങളാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്. മുസ്ലിം ഉന്മൂലനം ലക്ഷ്യമിടുന്ന പാർട്ടിയുടെ പിന്നാമ്പുറത്തുനടന്ന് വിലപേശി ഒരു രാഷ്ട്രീയ നേതാവിൻ്റെ പതനത്തിൻ്റെ […]
കണ്ണൂർ സർവകലാശാല വി.സി നിമയനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ഗവർണർ
കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ഗവർണറുടെ ആരോപണം. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് […]
മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് ലഭിച്ചത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍
മന്ത്രിയായി അല്‍പ സമയം മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന് നല്‍കുന്നത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച എം വി ഗോവിന്ദന്റെ വകുപ്പുകളായിരുന്ന തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ലഭിച്ചത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐഎം സംസ്ഥാന സെക്രട്ടറി […]
എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും; രാഷ്ട്രീയം പറയേണ്ടിടത്ത് പറയും: എം.ബി.രാജേഷ്
മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രിയായി നിശ്ചയിച്ച എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മന്ത്രിയാകുമ്പോള്‍ വലിയ മാറ്റങ്ങളില്ല. ചുമതലാ ബോധത്തോടെ സമീപിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു. രണ്ടും വ്യത്യസ്ത ചുമലകളാണ് എന്നതിനപ്പുറം മറ്റു വ്യത്യസ്തകളൊന്നുമില്ല. എല്ലാ ചുമതലകളേയും ഒരേ ചുമതലാ ബോധത്തോടെയാണ് കാണുന്നത്. ഇതിനെയും അതുപോലെ തന്നെയായിരിക്കും കാണുക. വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഏത് വകുപ്പാണെങ്കിലും ആ വകുപ്പിനെ കുറിച്ച് […]
വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവ്; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം
എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞു കേട്ട അത്ര വിപുലമായേക്കില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ആയിരിക്കും എംവി ഗോവിന്ദന്‍ രാജി നല്‍കുക. ഓണത്തിന് ശേഷം പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറി യോഗം ചേരും. […]
കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്. സർക്കാർ […]
പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ; പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ.മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരൻ പറഞ്ഞു. രാത്രി ആർഎസ്എസ് ഓഫിസിൽ പോയി പകൽമാന്യൻ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകർത്തത് മാർക്സിസ്റ്റ് തന്നെയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി ചിത്രം തകർത്തതിൽ കോൺഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാൻ. രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കും. ഏത് വിദ്വാൻ ഡൽഹിയിൽ നിന്ന് സ്ഥലം വിട്ടാലും അടുത്ത […]
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വീഴ്ച; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ബാക്കിയുണ്ടായി. ഈ വീഴ്ച കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തെന്നും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെ റെയിലിന്റെ മഞ്ഞക്കുറ്റി കുഴിച്ചിടാന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാവശ്യ തിടുക്കം എരിതീയില്‍ എണ്ണ ഒഴിക്കുന്ന വിധത്തിലായിരുന്നു കാര്യങ്ങള്‍. ജനങ്ങളെ വിശ്വാസിലെടുക്കുന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേല്‍പ്പിക്കുന്ന വിധത്തിലേക്ക് ഭരണനേതൃത്വം സ്വീകരിച്ചെന്നും സിപിഐ കുറ്റപ്പെടുത്തി. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ […]