Kerala

ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്താന്‍ കമ്പനി നിരന്തരം വിളിക്കുന്നു: ഇ പി ജയരാജന്‍

ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ കമ്പനി തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. ചീഫ് മാനേജര്‍ വിളിച്ചിരുന്നു. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കട്ടേയെന്നും തന്റെ നിലപാട് അപ്പോള്‍ പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( e p jayarajan on indigo flight issue) കഴിഞ്ഞ ജൂണ്‍ […]

National

ത്രിപുര തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന്റെ ജിതേന്ദ്ര ചൗധരി മുന്നിൽ

ത്രിപുരയിലെ സബ്രൂം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിലവിൽ മുന്നേറുന്നത് കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാർത്ഥികളെല്ലാം പന്നിലാകുന്നകാഴ്ചയാണ് കാണുന്നത്. ( jitendra choudhary leads in tripura ) ത്രിപുരയിൽ നിലവിൽ ബിജെപിക്ക് തന്നെയാണ് മേൽക്കൈ. 33 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. സിപിഐഎം-കോൺഗ്രസ് സഖ്യം 16 സീറ്റിലും തിപ്ര മോദ 11 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ശക്തി […]

Kerala

ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി; ജില്ലയിലെ വിഭാഗീയതിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം

ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ രംഗത്ത്. പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന് ഘടക വിരുദ്ധമായിരുന്നു ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. Alappuzha District Police Chief rejected the special branch report എന്നാൽ, ലഹരി […]

Kerala

ആലപ്പുഴയിലെ സിപിഐഎം നേതാക്കളുടെ രഹസ്യ യോഗം; ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി

ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ രഹസ്യ യോഗം ചേർന്നതിൽ ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി പരാതി നൽകും. ജി സുധാകരനും ജില്ലാ സെക്രട്ടറി ആർ നാസറും വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് വിമർശനം. പല സ്ഥലങ്ങളിലും രഹസ്യ യോഗങ്ങൾ ചേരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. വിമർശനം ഉയർന്ന നോർത്ത് ഏരിയ കമ്മിറ്റിയുടെ മിനുട്സ് ഹാജരാക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഇതിനിടെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ഷാനവാസും പരാതി നൽകി.

Kerala

ആലപ്പുഴ സിപിഐഎമ്മിൽ വിഭാഗീയത; സജി ചെറിയാൻ വിരുദ്ധ വിഭാഗം രഹസ്യയോഗം ചേർന്നെന്ന് കണ്ടെത്തൽ

ആലപ്പുഴയിൽ ഒരു വിഭാഗം സിപിഐഎം നേതാക്കൾ യോഗം ചേർന്നതായി പരാതി.സജി ചെറിയാൻ വിരുദ്ധ വിഭാഗമാണ് യോഗം ചേർന്നത്. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.

Kerala

ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

സിപിഐഎം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്.സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങൾ ഷാനവാസ് നിഷേധിച്ചു. ഏരിയാ കമ്മറ്റി അംഗം എന്ന നിലയിൽ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കൾ ആണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അതിലുൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു.അറസ്റ്റിലായ പാർട്ടി പ്രവർത്തകർ മുൻപും സമാന […]

Kerala

അടൂരിനെ പിന്തുണച്ച് എം.എ ബേബി; ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷന്‍. അദ്ദേഹത്തെ ചിത്രവധം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠം ഒന്നുകൂടി പഠിക്കണമെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാളസിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ […]

Kerala

സിപിഐഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചെന്ന് ആരോപണം; കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം

കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലേക്ക് 122 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ സിപിഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണങ്ങൾ മേയർ നിഷേധിച്ചു. തിരുവനന്തപുരം കോര്‍പറേഷന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലും താൽക്കാലിക നിയമനങ്ങളുടെ പേരിൽ വിവാദം. ആരോഗ്യവകുപ്പിലേക്കുള്ള 122 താൽക്കാലിക തസ്തികകളിൽ സിപിഐഎം പ്രവർത്തകരെ തിരുകി കയറ്റാൻ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. നിയമനങ്ങൾക്ക് സിപിഐഎം പ്രതിനിധികൾ മാത്രമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് […]

Kerala

ആഭിചാര കേന്ദ്രത്തിനെതിരെ സിപിഐഎം പ്രതിഷേധം; പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നുവെന്ന് ആരോപണം

ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാര കേന്ദ്രത്തിനെതിരെ സിപിഐഎം പ്രതിഷേധം. പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂദാഗിരി സ്വദേശി റോബിന്റെ പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച റോബിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷവും ഇവിടെ മൃഗബലി നടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് താക്കീത് നല്‍കിയിട്ടും റോബിന്‍ ആഭിചാരക്രിയകള്‍ തുടരുന്നതിനെതിരെയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പരാതി ഉന്നയിക്കുന്ന നാട്ടുകാര്‍ക്കെതിരെ റോബിന്‍ […]

Kerala

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർ 1400 ലിറ്റർ സ്പിരിറ്റുമായി പിടിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പറയിൽ വൻ സ്പിരിറ്റ് വേട്ട. 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾ എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിൽ 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവർ പിടിയിലായി. പ്രതികളെ വിശദമായി […]