കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഐഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ മാത്രം സാധാരണക്കാര്‍ക്കെതിരെ 3,424 കേസുകള്‍ ചാര്‍ജ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. നിയമം എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികള്‍ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ […]