India National

രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 92,605 പേര്‍ക്ക് പുതുതായി രോഗം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 1,133 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 54,00,620 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 10,10,824 പേരാണ് ചികിത്സയിലുള്ളത്. 43,03,044 പേരുടെ അസുഖം ഭേദമായി. […]

Kerala

നിരോധിച്ചതാ..പക്ഷെ എവിടെയും സുലഭം

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. കർശന നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലും സുലഭമായി വിപണികളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്. നിരോധനം എവിടെ എത്തിയെന്ന് അറിയിണമെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. പ്ലാസ്റ്റിക്ക് ക്യാരി ബാഗ് മുതല്‍ നിരോധിച്ചിട്ടുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും. നിരോധനത്തിന്‍റെ പേരില്‍ പേപ്പര്‍ തുണിയും ഉപയോഗിച്ചുള്ള ക്യാരി ബാഗുകള്‍ ‌വിപണിയിലുണ്ട്. പക്ഷേ വിലക്കൂടുതല്‍ കാരണം ആരും ഇവ […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു

മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 50 ലക്ഷത്തി ഇരുപതിനായിരത്തി 360 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. […]

India National

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 42 ലക്ഷം കടന്നു; ബ്രസീലിനെ മറികടന്ന് രണ്ടാമത്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും അധികം കേസുകള്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 90,000 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 42 ലക്ഷം കടന്നു. 1,016 മരണങ്ങളാണ് […]

Kerala

കൊവിഡ് 19; വരുന്ന രണ്ടാഴ്ചകൾ നിർണാകമെന്ന് മുഖ്യമന്ത്രി

ഓണാവധിക്കാലത്ത് ആളുകൾ തമ്മിലുള്ള സമ്പർക്കം കൂടുതലായിരുന്നതിനാൽ വരുന്ന രണ്ടാഴ്ചകൾ നിർണാകമെന്ന് മുഖ്യമന്ത്രി. ആളുകൾ ജാഗ്രത പുലർത്തണം. ഒക്ടോബർ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന ചില പഠനങ്ങൾ പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്സിൻ എത്തുന്നതുവരെ സോഷ്യൽ വാക്സിൻ എന്ന രീതിയിൽ ജാഗ്രത തുടരണമെന്നും ‘ബ്രേക്ക് ദി ചെയിൻ’ നാം ഫലവത്തായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ സ്ഥിതി ആശ്വാസത്തിന് വകനൽകുന്നതല്ല. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എട്ടിനുമുകളിലാണ്. ടെസ്റ്റ് പോസിറ്റീവാകുന്നവരുടെ എണ്ണം […]

India

രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്; തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ ഏഴായിരം കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷവും, അസമിൽ ഒരു ലക്ഷവും കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ ഏഴായിരം കടന്നു. ഖേൽരത്‌ന പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് രോഗം സ്ഥിരീകരിച്ചു. നിയമസഭയിൽ കൂടിക്കാഴ്ച നടത്തിയ രണ്ട് എംഎൽഎമാർക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരാഴ്ചത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 14,361 പോസിറ്റീവ് കേസുകളും, 331 […]

International

കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ 286 മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുനിസെഫ്

ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ് ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ്. ലോക്ഡൌണില്‍ സ്കൂള്‍ മുടങ്ങിയ 150 കോടി കുട്ടികളില്‍ 46 കോടിയില്‍പരം വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംവിധാനം ഇല്ല. ലോകത്ത് വിദ്യാഭ്യാസ അടിയന്താരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് യുനിസെഫ് ഡയറക്ടര്‍ ഹെന്‍റിറ്റ ഫോറെ വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം സ്കൂളുകളടച്ചത് ഇന്ത്യയില്‍ പ്രീ-പ്രൈമറി മുതല്‍ സെക്കന്‍ഡറി തലം […]

Kerala

രാജ്യത്തെ കൊവിഡ് കേസുകൾ 32 ലക്ഷത്തിലേക്ക്; മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 32 ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മണിപ്പൂരിലെ സാമൂഹ്യക്ഷേമ മന്ത്രി നെംച്ച കിപ്‌ഗെനും, പഞ്ചാബിൽ ശിരോമണി അകാലിദൾ എംഎൽഎ ഗുർപ്രതാപ് സിംഗ് വാഡ്‌ലയ്ക്കും രോഗം സ്ഥിരീകരിച്ചു. സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വീട്ടു നിരീക്ഷണത്തിലേക്ക് മാറി. മഹാരാഷ്ട്രയിൽ 10,425 പുതിയ രോഗികൾ. 329 മരണം. ആകെ രോഗബാധിതർ 703,823ഉം, മരണം 22,794ഉം ആയി. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 9927 കേസുകളും 92 […]

International

യുവാക്കളെ നിങ്ങള്‍ സൂക്ഷിക്കുക കോവിഡ് പിറകെയുണ്ട്; ലോകാരോഗ്യ സംഘടന

കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് ലോകാരോഗ്യ സംഘടന കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കോവിഡ് വൈറസ് ഏറ്റവും അധികം വ്യാപിക്കുന്നവെന് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി വിര്‍ച്വല്‍ മീഡിയ ബ്രീഫിംഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ,​ തങ്ങൾ രോഗബാധിതരാണെന്ന് പലപ്പോഴും ഇവർ മനസിലാക്കണമെന്നില്ല. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ ഇവരില്‍ […]

International

എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം

യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് വുഹാനിലെ ജനങ്ങള്‍. വുഹാന്‍. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം, സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജനങ്ങള്‍. വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർ തീം പാർക്കിലാണ് കോവിഡ് ഭീതിയില്ലാതെ ആളുകള്‍ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് പാർക്കില്‍ ഉല്ലസിച്ചത്. വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ […]