സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഹാജർ 50 ശതമാനം നിലയാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി ധന വകുപ്പില്‍ 25 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചു. അതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും രോഗം പടര്‍ന്നത്.ഇതോടെ ജീവനക്കാര്‍ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച കാന്‍റീന്‍ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് […]
Tag: covid19
കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി ബൈഡന്‍
കോവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ സമഗ്ര പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. പൊതുഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് വെല്ലുവിളി നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് ജോ ബൈഡന്‍. കോവിഡ് പ്രതിസന്ധി മറികടക്കാനായി 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചു. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ […]
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. […]
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് […]
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്തു ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]
കോവിഡ് കാലത്ത് വര്‍ധിപ്പിച്ച കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം
കോവിഡ് കാലത്ത് ഉയർത്തിയ കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടും. എന്നാൽ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് നിരക്ക് കുറക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കോവിഡ് കാരണം യാത്രക്കാർ കുറഞ്ഞപ്പോഴാണ് നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ചാർജ് കൂട്ടിയത്. ജൂൺ മാസം നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്ന് 25 % ചാർജ് വർധിപ്പിച്ചു. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടി. ഇതേ തുടർന്നാണ് ചാർജ് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരിയിൽ […]
കോവിഡ് അവസാനത്തെ മഹാമാരിയല്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്നും, എന്തിനേയും നേരിടാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ സജ്ജമാകണമെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് ആണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കാലാവസ്ഥ വ്യതിയാനവും മൃഗക്ഷേമവും കൈകാര്യം ചെയ്യാതെ മനുഷ്യാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണെന്നും അദ്ദേഹം പറഞ്ഞു. ദീഘവീക്ഷണം ഇല്ലാതെ പെട്ടെന്നുള്ള പ്രശ്നങ്ങളിൽ പണം ചിലവഴിച്ച ശേഷം ഇനിയുള്ള പ്രതിസന്ധികളെ മുൻകൂട്ടി പ്രതിരോധിക്കേണ്ടത് മറന്നുകളയുന്ന പ്രവണത അപകടകരമാണെന്നും ഡബ്ള്യു.എച്ച്.ഓ വക്താവ് കൂട്ടിച്ചേർത്തു. ആദ്യത്തെ അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ […]
കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. പാർലമെന്‍റിന്‍റെ ഇരുസഭകളിലുമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസ് വഴി ചർച്ച നടത്തും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്,വാക്സിൻ വിതരണമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 35551 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 526 പേർക്ക് രോഗം കൊണ്ട് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണ സഖ്യ ഒരു ലക്ഷത്തി മുപ്പത്തി […]
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് ആശങ്കയിലാഴ്ത്തുന്നു; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
ജീവനക്കാർക്കിടയിൽ കോവിഡ് ഭീതി നിലനിൽക്കുമ്പോൾ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചത് ആശങ്കയാകുന്നു. ഇന്നലെ മാത്രം 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തീർത്ഥാടകർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും. സേവനം കഴിഞ്ഞിറങ്ങിയ 17 പേർക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസിൽ നിന്നും ഡ്യൂട്ടിക്കെത്തിയ 13 പേർക്കും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ നാലുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത്, പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുള്ള, രണ്ട് പൊലീസുകാർ, ഒരു ഐ.ആർ.ബി സേനാംഗം, ശബരിമല വിശുദ്ധി സേനയിലെ നാല് ജീവനക്കാർ […]
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ഇവരുടെ പ്രത്യേക […]