Kerala

പത്തനംതിട്ടയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ നിറഞ്ഞുകവിയുന്നു

കോവിഡ് വ്യാപനം ശക്തമായതോടെ പത്തനംതിട്ട ജില്ലയിലെ ആശുപത്രികളിൽ ഐസിയു-ഓക്‌സിജൻ കിടക്കകളിൽ രോഗികൾ നിറയുന്നു. വിവിധ ആശുപത്രികളിലായി പത്ത് ശതമാനം കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം കൂടുതൽ ഫസ്റ്റ്‌ലൈൻ-സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെയാണ് താരതമ്യേനെ രോഗികളുടെ എണ്ണത്തിൽ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയിലും ആശങ്കകളേറുന്നത്. ജില്ലയിലെ കോവിഡ് ആശുപത്രികകൾക്കു പുറമെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതും കിടത്തി ചികിത്സാ […]

Kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആയി. മരണവും കൂടുകയാണ്. അതേസമയം മെഡിക്കൽ ഓക്സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ജാഗ്രതാ നിർദേശം നൽകി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും രോഗവ്യാപനം രൂക്ഷമാണ്. ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തിന് അടുത്തെത്തുന്നത്. കോവിഡ് മൂലം 68 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ആകെ മരണം 5,814 ആയി. ലോക്ഡൗണിന്റെ ഗുണം ലഭിക്കാൻ ഒരാഴ്ച കഴിയുമെന്നാണ് വിലയിരുത്തൽ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ളവ മൂലമുള്ള […]

Kerala

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ അമിതനിരക്കിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരയ്ക്ക് ഈടാക്കുന്നതിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്കെതിരായ ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വാദം കേൾക്കുക. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സ്വകാര്യ ആശുപത്രിയിലെ ചികിത്സാനിരക്ക് കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ അൻപത് ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള നിലപാടും സർക്കാർ ഇന്ന് കോടതിയെ […]

Kerala

പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം; ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ ശക്തമാക്കും

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിനത്തിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തും. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കും. പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമാണ് നടപടി. അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാൻ മാത്രമേ പാസ് അനുവദിക്കാവൂവെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാസിനായുള്ള ഭൂരിഭാഗം അപേക്ഷകളും പൊലീസ് തള്ളിയിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ 1,75,125 അപേക്ഷകളാണ് ബി സേഫ് സൈറ്റിൽ വന്നത്. ഇതിൽ 15,761 പേർക്ക് മാത്രമാണ് യാത്രാനുമതി കിട്ടിയത്. 81,797 അപേക്ഷകൾ നിരസിച്ചു. 77,567 […]

Kerala

കോഴിക്കോട്ട് കടുത്ത നിയന്ത്രണങ്ങള്‍; പൊതുയോഗങ്ങള്‍ക്ക് വിലക്ക്, ബീച്ചിലും നിയന്ത്രണം

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് ബീച്ചില്‍ വിലക്കേര്‍പ്പെടുത്തി. നേരത്തെ തന്നെ മറ്റു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബസിൽ ഇരുന്ന് പോകാവുന്നയത്ര യാത്രക്കാർ മാത്രം, കല്യാണത്തിന് 200 പേർ മാത്രം തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാളെ മുതൽ കർശന പരിശോധന ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. […]

Kerala

കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങൾ

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിവാഹം, മരണം, മറ്റ് പൊതു പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. തുറന്ന സ്ഥലത്ത് 200 പേർക്കും, അടച്ചിട്ട മുറിയിൽ 100 പേര്‍ക്കും പങ്കെടുക്കാം. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കും. പൊതുവാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ ആളെ കയറ്റരുത്. ആരാധാനാലയങ്ങളില്‍ ഒരേസമയം 100ലധികം പേര്‍ പാടില്ല. ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തണം. […]

India National

“ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കുക”: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ളവർക്കെല്ലാം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. വാക്സിൻ കയറ്റുമതി ഉടൻ നിർത്തിവെക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യതയുണ്ടെന്ന് പരാതി ഉയർത്തുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ കത്ത്. വാക്സിന്റെ വിതരണത്തിലും സംഭരണത്തിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ മോശം നിർവഹണവും നോട്ടപ്പിഴയും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിൻ നിർമാതാക്കളുടെയും ശ്രമങ്ങൾ ദുർബലമാക്കുകയാണെന്നും രാഹുൽ കത്തിൽ പറയുന്നു. വാക്സിൻ ശേഖരണം പരിമിതമായതിനാൽ വിതരണം […]

Health India

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു: 1.26 ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. അതേസമയം 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. […]

Kerala

കോവിഡ് കാലത്ത് യു.ഡി.എഫായിരുന്നെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമായിരുന്നെന്ന് മുല്ലപ്പള്ളി

കോലീബി സഖ്യം ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വിഷയദാരിദ്ര്യം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തലശ്ശേരിയിൽ ഷംസീറിനെ തോൽപിപ്പിക്കാൻ ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെടില്ല. എന്നാൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. സുരേഷ് ഗോപി രാഷ്ട്രീയ പരിചയമുള്ള നേതാവല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്. എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രയിൽ ധൂർത്തും ധാരാളിത്തവുമാണ്. ശബരിമല വിഷയത്തിൽ യെച്ചൂരി ഒന്ന് പറയുമ്പോൾ മുഖ്യമന്ത്രി മറ്റൊന്ന് പറയുന്നു. കോവിഡ് കാലത്ത് യു.ഡി.എഫാണ് […]

India

അതിര്‍ത്തിയില്‍ വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. നാളെ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം. കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക് […]