Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതനുസരിച്ച് കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കും. […]

International

ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍

ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്കൂളുകളും അടച്ചിടും. ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കോസുകൾ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ബ്രിട്ടനിൽ. ദിനംപ്രതി അഞ്ഞൂറോളം പേർ മരിക്കുകയും ചെയ്യുന്നു. ജനിതകമാറ്റം സംഭവിച്ച് അതിവേഗം പടരുന്ന കോവിഡ് വൈറസ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബ്രിട്ടൻ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതോടെ മൂന്നാംതവണയാണ് ബ്രിട്ടണിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്കൂളുകളും അടച്ചിടും. രാജ്യത്തെ ആശുപത്രികളും ആരോഗ്യപ്രവർത്തകരും വലിയ പ്രതിസന്ധിയാണ് […]

India National

ഇന്ത്യയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും; എയിംസ് ഡയറക്ടര്‍

പുതുവര്‍ഷ സമ്മാനമായി ഇന്ത്യയില്‍ വൈകാതെ കോവിഡ് വാക്‌സിനെത്തും. ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ് വാക്‌സിന് അനുമതി നല്‍കിയത്. ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്റെ വലിയൊരു ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നത്. ബ്രസീല്‍, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യുകെയില്‍ വാക്‌സിന് അനുമതി […]

India Kerala

ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്‌ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ […]

Kerala

കോവിഡ് വാക്സിനേഷൻ; രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി കെ.കെ ഷൈലജ

കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും രജിസ്ട്രേഷൻ പൂർത്തിയായി വാക്സിൻ വിതരണത്തിന് സ്റ്റേറ്റ് നോഡൽ ഓഫീസറെയും സ്റ്റേറ്റ് അഡ്മിനെയും ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാകും വാക്സിൻ ലഭ്യമാക്കുകയെന്നും ഷൈലജ പറഞ്ഞു.

Kerala

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 5820 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

India National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകളും 511 മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിദിന കേസിൽ ഞായറാഴ്ചത്തേക്കാൾ രണ്ടര ശതമാനം കുറവാണ് ഇന്നുണ്ടായത്. 91,39,866 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 500 മുകളിലായി തുടരുന്നു. ഇതുവരെ 1,33,738 പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം വീണ്ടും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളേക്കാൾ കുറഞ്ഞു. 41,024 പേർ മാത്രമാണ് 24 […]

Kerala

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി. ഇത് സംബന്ധിച്ച സർക്കർ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ ആറുവരെയുള്ള ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് […]

India National

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രസേനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവി ഷീൽഡ് വാക്‌സിനാണ് ഇന്ത്യയിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 6567 പേര്‍ രോഗമുക്തി നേടി. 2347 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 269 ഉറവിടമറിയാത്ത കേസുകളുണ്ട്. 25,141 സാമ്പിളുകള്‍ പരിശോധിച്ചു. 39 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗോഗം സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, […]