India

കോവിഡിന്റെ രണ്ടാം തരംഗം: വരുന്നത് മാക്രോ കണ്ടയ്ൻമെന്റ് സോണുകൾ

ന്യൂഡൽഹി: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും മാക്രോ കണ്ടയ്ൻമെന്റ് സോണുകളും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ആവർത്തിച്ചു. ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടയ്ൻമെന്റ് സോണുകളെ കുറിച്ച് […]

India National

കോവിഡ് ഭീതി; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യത്തോട് പ്രതികരണവുമായി സി.ബി.എസ്.ഇ

കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ മാറ്റിവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹരജിയാണ് കേന്ദ്ര സര്‍ക്കാരിന് സമർപ്പിച്ചത്. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്ന കാര്യത്തില്‍ നിലവില്‍ ആലോചനയില്ലെന്നാണ് സി.ബി.എസ്.ഇ, ഐഎസ്.സി ബോര്‍ഡുകളുടെ പ്രതികരണം. കോവിഡ് സുരക്ഷയൊരുക്കി പരീക്ഷ നടത്തുമെന്നും ബോര്‍ഡുകള്‍ അറിയിച്ചു. പരീക്ഷ […]

Kerala

നിയന്ത്രണങ്ങളില്ല; തൃശൂര്‍ പൂരം നടത്താന്‍ അനുമതി

തൃശൂർ പൂരം നടത്താൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോ​ഗത്തിൽ തീരുമാനം. പൂരത്തിന്റെ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂരം എക്സിബിഷനിലോ പൂരത്തിന് എത്തുന്ന സന്ദർശകർക്കോ നിയന്ത്രണമുണ്ടാകില്ല. പൂരം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു പൂരത്തിന് ഉദ്യോ​ഗസ്ഥ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം സർ‌ക്കാർ […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും ബ്രസീലില്‍ നിന്നും വന്ന ഒരാള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ […]

India

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 23, 285 പ്രതിദിന പോസിറ്റീവ് കേസുകളും , 117 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ അതിരൂക്ഷ രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 14,317 പോസിറ്റീവ് കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു.നാഗ്പൂരിൽ മാർച്ച് 15 മുതൽ 21 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി .രാത്രി 11 മണി […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂർ 200, കോട്ടയം 188, മലപ്പുറം 179, തൃശൂർ 172, ആലപ്പുഴ 168, കൊല്ലം 152, കാസർഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് […]

Kerala

ദിലീപിന്‍റെ അഭിഭാഷകന് കോവിഡ്; നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരം പ്രതിസന്ധിയില്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയില്‍. എട്ടാം പ്രതി നടന്‍ ദിലീപിന്‍റെ അഭിഭാഷകന് കോവിഡ് ബാധിച്ചതാണു കാരണം. ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെയാണു വ്യാഴാഴ്ച വിസ്തരിക്കേണ്ടത്. അഭിഭാഷകനു കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം നല്‍കിയ അപേക്ഷ നാളെ പരിഗണിക്കും. അതേസമയം കേസിൽ വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. […]

Kerala

കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനായി ഒരുക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങള്‍. രാവിലെ 9 മുതല്‍ 5 വരെയാണ് വാക്സിനേഷന്‍. ആദ്യദിനമായ ഇന്ന് 13,300 പേര്‍ വാക്സിന്‍ സ്വീകരിക്കും. 4,33, 500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. 12 കേന്ദ്രങ്ങളുള്ള എറണാകുളത്ത് 73,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യും. കോഴിക്കോടും തിരുവനന്തപുരത്തും 11 കേന്ദ്രങ്ങളാണുള്ളത്. മറ്റ് ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങളുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്; ആകെ മരണം 3392

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് […]