India National

23 ലക്ഷം കടന്ന് ഇന്ത്യയിൽ കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്. 24 മണിക്കൂറിനിടെ 60,963 പോസിറ്റീവ് കേസുകളും 834 മരണവും റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ വർധിച്ചത് 114,564 കേസുകളാണ്. അതേസമയം, രോഗമുക്തരുടെ എണ്ണം 16 ലക്ഷം കടന്നു. ആകെ 1,639,599 പേരാണ് ഇതുവരെ രോഗമുക്തി […]

World

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്‌സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാർശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു. […]

Kerala

ഇന്ന് ബലി പെരുന്നാൾ

ഇന്ന് ത്യാഗത്തിന്റെയും സഹനത്തിൻറെയും മഹത്വം വിളിച്ചോതുന്ന ബലി പെരുന്നാൾ. ലോകമാകെ കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴെത്തിയ ഈ പെരുന്നാളിൽ പക്ഷേ ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും […]

Kerala

കൊവിഡ് ആശങ്കയിൽ എറണാകുളം ജില്ല; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി

എറണാകുളത്ത് രോഗവ്യാപന ആശങ്ക ശക്തമായ ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സേവനങ്ങളൊഴികെയുള്ളവ പ്രദേശത്ത് അനുവദിക്കില്ല. ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിൽ നിയന്ത്രണം തുടരും. ബലിപെരുന്നാളിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്കായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്ത് ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറമെ രോഗവ്യാപനം രൂക്ഷമായ ഫോർട്ട് കൊച്ചിയിലും കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന 2 മണി വരെ മാത്രമേ അനുവദിക്കൂ. ആലുവ വിശാല ക്ലസറ്ററിൽ നിയന്ത്രണങ്ങൾ തുടരും. ചെല്ലാനത്ത് നിലവിൽ തീവ്രവ്യാപനമില്ലെന്നാണ് വിലയിരുത്തൽ. കടലാക്രമണം […]

Gulf

ഇന്ന് അറഫാ സംഗമം

ഇന്ന് അറഫാ സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് തീർഥാടകർ. ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന് മിനായിൽ നിന്ന് തീർഥാടകർ ഉച്ചയ്ക്ക് മുമ്പായി അറഫയിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ അറഫയിൽ ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം കഅബയുടെ മൂടുപടമായ കിസ് വ മാറ്റൽ ചടങ്ങ് ഇന്നലെ നടന്നു. ഇന്നലെ രാത്രി മിനായിൽ താമസിച്ച തീർഥാടകർ ഇന്ന് ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും […]

Kerala

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂട്ടംകൂടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാളച്ചന്തയിൽ വൻ ജനതിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. രാവിലെ മുതൽ എത്തിയത് നൂറ് കണക്കിന് കച്ചവടക്കാരാണ്. കാളച്ചന്ത അടയ്ക്കാൻ നഗരസഭ നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു. നിർദേശം ലംഘിച്ചും ചന്ത പ്രവർത്തിച്ചതിന് പിന്നാലെയാണ് പൊലീസ് എത്തി നടത്തിപ്പുകാരെയും കൂട്ടംകൂടിയവരെയും കസ്റ്റഡിയിലെടുത്തത്. ആലുവ, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം വേഗത്തിൽ നടക്കുന്നതിനാൽ പൊലീസുകാർക്ക് മാത്രമായി പെരുമ്പാവൂരിൽ നേരത്തെ തന്നെ ഒരു […]

Kerala

തിരുവനന്തപുരത്ത് അനിവാര്യമായ ഇളവുകൾ ഉണ്ടാകും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് അനിവാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്തിമ തീരുമാനം വൈകുന്നേരം ഉണ്ടാകും. കൂടുതൽ രോഗബാധിതരുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ഇളവുകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ടയിൻമെന്റ് സോണുകൾ അല്ലാത്തിടത്ത് പൊതുഗതാഗതത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം […]

International

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും

ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും. തീർഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.തീർഥാടകരിൽ 70 ശതമാനവും വിദേശികളാണ്. ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. ഇവർ നാളെ മിനായിലേക്ക് നീങ്ങും. മക്കയിലും മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള മീന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലുമായി നാളെ മുതൽ അഞ്ച് ദിവസം ഹജ്ജ് കർമങ്ങൾ നീണ്ടു നിൽക്കും. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം സ്വീകരിച്ച് കർമങ്ങൾ നിർവഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്. […]

India National

ഡൽഹിയിലെ ജനസംഖ്യയിൽ 23 ശതമാനം പേരും രോഗ ബാധിതരെന്ന് പഠനം

ഡൽഹി ജനസംഖ്യയുടെ 23 ശതമാനത്തിലധികം ആളുകൾക്കും കൊവിഡ് ബാധിതരായെന്ന് പഠനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ സെറോളജിക്കൽ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, 23.48 ശതമാനം ആളുകളിലും കൊവിഡിന് എതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായും സർവേയിലൂടെ വ്യക്തമാക്കുന്നു. ജൂൺ 27 മുതൽ ജൂലൈ 10 വരെയുള്ള തീയതികളാണ് സർവേയ്ക്കായി തെരഞ്ഞെടുത്തത്. 21,000 ൽ അധികം സാമ്പിളുകൾ ശേഖരിച്ചതിൽ ജനസാന്ദ്രത കൂടിയ ഡൽഹിയിലെ 23.48 ശതമാനം ആളുകളിൽ […]

India National

പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 […]