ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങൾക്കിടെ മരണപ്പെട്ട തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ലമെന്‍റിലും പുറത്തും ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുതിയ ന്യായിക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക തലത്തിലാണ് വിവരശേഖരണം നടത്തേണ്ടത്. ജില്ലകളിൽ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു സംവിധാനവുമില്ലെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. ഒരോ ജില്ലയിലെയും കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ടത് പ്രാദേശിക തലത്തിലാണ്. അവിടെ ഇതിന് വേണ്ടിയുള്ള ഒരു സംവിധാനവും നിലവിലില്ല. അതുകെണ്ട് തന്നെ ഈ വിഷയത്തിൽ […]
Tag: covid
കുവൈത്തിന്‍റെ വിലക്ക് പട്ടികയില്‍ വീണ്ടും ഇന്ത്യ
കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. യമൻ, ഫ്രാൻസ്, അർജന്‍റീന എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സിംഗപ്പൂരിനെ ഒഴിവാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് തുടരും. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭായോഗമാണ് 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയടക്കം 32 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയാണ് പരിഷ്കരിച്ചത്. ഈജിപ്ത്, ഇന്തൊനേഷ്യ, ഇറ്റലി, ഇറാൻ, […]
ഗള്‍ഫില്‍ കോവിഡ് രോഗികള്‍ ഏഴര ലക്ഷം കവിഞ്ഞു
ഗൾഫിൽ ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇ3താടെ ഗൾഫിലെ കോവിഡ് മരണസംഖ്യ 6342 ആയി. സൗദിയിൽ 24 പേർ മരിച്ചു. ബഹ്റൈനിൽ രണ്ടും കുവൈത്തിൽ ഒന്നും മരണം സ്ഥിരീകരിച്ചു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിഞ്ഞു. ഗൾഫിൽ മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം […]
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്; 1657 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 7ന് […]
കേരളത്തിൽ സെപ്തംബർ- ഒക്ടോബർ മാസത്തിൽ കൊവിഡ് കണക്ക് 5000 കടക്കും : ഐഎംഎ
സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് ജാഗ്രത ജനങ്ങൾക്കിടയിൽ കുറവാണെന്ന് ഡോ.എബ്രഹാം വർഗീസ് പറയുന്നു. ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വർധിക്കാൻ കാരണമായി. ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് വയ്ക്കാത്തവർക്കും, അകലം പാലിക്കാത്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ആൾക്കൂട്ടം ഒഴിവാക്കാൻ […]
1553 പേര്‍ക്ക് കോവിഡ്; 1950 രോഗമുക്തി
1950 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 21,516 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 57,732 കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, […]
പ്രണബ് മുഖർജി അന്തരിച്ചു
രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. എൻപത്തിനാല് വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും സ്ഥിരീകരിക്കുകയുണ്ടായി. ഡല്‍ഹിയിലെ സെെനികാശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കെെവരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും രോഗം വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. മൂന്ന് തവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്. അഞ്ച് തവണ […]
അണ്‍ലോക്ക് 4; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല
21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട. സെപ്തംബര്‍ 21 മുതല്‍ പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ […]
കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ്; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍
കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ പുതിയതായി 21 കണ്ടെയിൻമെന്‍റ് സോണുകൾ കൂടി ഇന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16- പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി, 1-ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയാണ് കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. അതേസമയം കോഴിക്കോട് ഇന്നലെ 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. […]
രാജ്യത്തെ കൊവിഡ് കേസുകൾ 25 ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ 25 ലക്ഷത്തിലേക്ക്. ഡൽഹിയിൽ രോഗബാധിതർ ഒന്നരലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിൽ മുഴുവൻ നഗരങ്ങളിലേക്കും രാത്രി കർഫ്യു വ്യാപിപ്പിച്ചു. വൈഷ്‌ണോ ദേവി തീർത്ഥാടനം നിയന്ത്രണങ്ങളോടെ നാളെ ആരംഭിക്കുമെന്ന് ജമ്മുകശ്മീർ ഭരണക്കൂടം വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന കേസുകളിൽ വൻവർധന തുടരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 12,608 പോസിറ്റീവ് കേസുകളും 364 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 8,943 പുതിയ രോഗികൾ. 97 മരണം. ആകെ പോസിറ്റീവ് […]