Kerala

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7991 പേര്‍ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 96,004 പേരാണ്. 24 മണിക്കൂറിനിടെ 52,067 സാമ്പിളുകള്‍ പരിശോധിച്ചു. 26 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, […]

International

‘അവർ വീട്ടിലിരുന്ന് പണിയെടുക്കട്ടെ’ വർക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ മൈക്രോസോഫ്റ്റ്

സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു. എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വർക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. […]

Kerala

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി എം.എം മണിക്ക് കോവിഡ‍് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്

Kerala

7834 പേര്‍ക്ക് കോവിഡ്; 4476 രോഗമുക്തി

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് […]

Kerala

കൊല്ലത്ത് 16 ദിവസത്തിനിടെ കേസുകൾ ഇരട്ടി: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിക്കുന്നു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. മലപ്പുറത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 22.7 ശതമാനം ആയി. കൊല്ലത്ത് 16 ദിവസത്തിനിടെ കേസുകൾ ഇരട്ടി ആകുന്നുവെന്നു ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിൽ ആശങ്കയായി ജില്ലകളിലെ രോഗവ്യാപന തോത് വർധിക്കുകയാണ്. മലപ്പുറത്ത് കഴിഞ്ഞ ആഴ്ചയിൽ ഇത് 22.7 ശതമാനം ആയി കുതിച്ചുയർന്നു. 16.2ൽ നിന്നാണ് ഈ വർധന. കാസർകോട് 18.4 ഉം തിരുവനന്തപുരത്ത് 18.3 മാണ്. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 5 ന് താഴെ നിർത്താൻ […]

India

ഇന്ത്യയിൽ 10 വയസിന്മേൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ : ഐസിഎംആർ

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു. നഗരത്തിലെ ചേരികളിൽ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം […]

Kerala

കടകളിൽ സാമൂഹിക അകലം നിര്‍ബന്ധം; ഇല്ലെങ്കില്‍ കട അടച്ചിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം, കൂട്ടം കൂടരുത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലം നിർബന്ധമാണെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം, കൂട്ടം കൂടരുത്. കടയില്‍ […]

India National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു ; മരണസംഖ്യ 91,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,149 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 9,66,382 ആണ്. 46,74,988 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 87,374 പേർ രോഗമുക്തി നേടി. അതേസമയം, 24 മണിക്കൂറിനിടെ 11,56,569 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 6,74,36,031 […]

Kerala

അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍

സംസ്ഥാനത്ത് ആദ്യമായി അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍. ഇന്ന് 5376 പേ‍ർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 2590 പേ‍ർ ഇന്ന് ഇന്ന് രോ​ഗമുക്തി നേടി. 20 പേ‍രാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവിൽ ചികിത്സയിലാണ്. രോ​ഗം ബാധിച്ചവരിൽ 99 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 51,200 സാമ്പിളുകള്‍ പരിശോധിച്ചു. ആശങ്കയുളവാക്കുന്ന വര്‍ധനവാണ് സംസ്ഥാനത്ത് […]

Kerala

കാസര്‍കോട് കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കാസര്‍കോട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ്. ജില്ലയില്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു. ഇത് വരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 64 ആയി. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുന്പോഴും തീവ്ര കോവിഡ് രോഗികളുടെ ചികിത്സക്ക് ഇനിയും ജില്ലയിൽ സംവിധാനം ഒരുക്കിയിട്ടില്ല. ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കാസര്‍കോട് ജില്ലയില്‍ സന്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വ്യാഴാഴ്ച കോവിഡ് […]