സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. വാക്സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ മുടങ്ങുമെന്നാണ് ആശങ്ക. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വാക്സിന് ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ഇന്ന് 100 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത്. 11 മണിക്ക് ശേഷം വാക്സിനെടുക്കാനെത്തിയവരെ മുഴുവന്‍ തിരിച്ചയച്ചു. കോവാക്സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും രണ്ടാം ഡോസ് […]
Tag: COVID VACCINE
‘കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം’; ഓണ്‍ലൈന്‍ ക്യാമ്പെയിനുമായി കോണ്‍ഗ്രസ്
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്‍റെ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍. ‘സ്പീക്കപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ വാക്സിന് വേണ്ടിയുളള ആവശ്യം ശക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ‘രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ്. അതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,’ എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വാക്സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തെ നേരത്തെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. […]
വാക്സിന്‍ ദൗര്‍ബല്യത്തിന് കാരണം കയറ്റുമതി; മോദിക്കെതിരെ സോണിയ ഗാന്ധി
നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. ‘പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിനാണ് മുഖ്യപരിഗണന നൽകേണ്ടത്. അതിനുശേഷം മതി വാക്സിൻ കയറ്റുമതി ചെയ്യുന്നതും മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും. സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. […]
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം. വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതൽ വാക്‌സിനെത്തിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിയില്ലെങ്കിൽ വിതരണം അവതാളത്തിലാകും. 45 വയസിന് മുകളിലുള്ളവർക്കുള്ള മെഗാ വാക്‌സിനേഷൻ ക്യാന്വുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായതിനാൽ പല വാക്‌സിനേഷൻ സെന്ററുകൾ അടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് […]
എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി
കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കി. ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിൻ എടുക്കാൻ താത്പര്യമുള്ളവർക്കല്ല, അടിയന്തരമായി എടുക്കേണ്ടവർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിലപാട്. […]
കോവിഡ് വാക്സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക്: 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍
രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പ്രകാശ് ജാവ്ദേകര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ […]
‘അതിജീവിക്കാനാവും’; വി.എസ് കോവിഡ് വാക്സിന് സ്വീകരിച്ചു
മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വി.എസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്സിന്‍ സ്വീകരിച്ചതായി വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന് വി.എസ് പറഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്‍റെ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ വി.എസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വി.എസ് വോട്ട് […]
മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ സ്വീകരിച്ചു
സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു കുത്തിവെപ്പ്. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭർത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വാക്സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി […]
പ്രധാനമന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കോവിഡ് വാക്സിനേഷന്‍ […]
60 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ മാര്‍ച്ച് 1 മുതല്‍
ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങും. 60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുക. 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്താകെ 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കും. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം നല്‍കി കുത്തിവെപ്പ് എടുക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ നിരക്ക് എത്രയായിരിക്കുമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു. […]