Health India

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്’. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍, […]

Kerala

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിൻ കൂടി

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 1,48,690 ഡോസ് കോവീഷീൽഡ് വാക്‌സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്‌സിൻ കോഴിക്കോട്ടുമെത്തി. തിരുവനന്തപുരത്ത് 1,28,500 ഡോസ് കോവീഷീൽഡ് വാക്‌സിനും 55,580 ഡോസ് കോവാക്‌സിനും രാത്രിയോടെ എത്തിയതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Kerala

സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി; മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്രം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 ഡോസുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.+ പാഴായിപ്പോയതുള്‍പ്പെടെ 25,10,417 ഡോസ് വാക്‌സിനാണ് ഉപയോഗിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2.18 കോടി ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ഇതിനു പുറമെയാണ് […]

India National

കോവിഡ് വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല; നേരിട്ട് വാക്‌സിനേഷൻ സെന്‍ററിലെത്തി വാക്‌സിൻ എടുക്കാം

രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയത്. 18 വയസിന് മുകളിലുള്ള ആർക്കും നേരിട്ട് കോവിഡ് വാക്‌സിനേഷൻ സെന്‍ററിലെത്തി അവിടെ വച്ച് രജിസ്റ്റർ ചെയ്ത് കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ ‘ വാക്ക് ഇൻ’ രജിസ്‌ട്രേഷൻ എന്ന പേരിലാണ് കണക്കാകുക. കോവിഡ് വാക്‌സിന്റെ മുൻകൂട്ടിയുള്ള ഓൺലൈൻ […]

World

കുത്തിവെപ്പ് എടുപ്പിക്കാന്‍ ഇങ്ങനെയും ഓഫര്‍ !

കുത്തനെ കുറഞ്ഞ കോവിഡ് വാക്സിൻ നിരക്ക് ഉയർത്താൻ പുത്തൻ ഓഫറുമായി അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനം. കുത്തിവെപ്പ് എടുക്കുന്ന പ്രായപൂർത്തിയായവർക്ക് സാക്ഷാൽ കഞ്ചാവാണ് വാഷിങ്ടൺ ഭരണകൂടം വാ​ഗ്ദാനം ചെയ്യുന്നത്. വാക്സിൻ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവർക്കാണ് സൗജന്യമായി ‘സ്റ്റഫ്’ ലഭിക്കുക. പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രം​ഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഉൾപ്പടെ, അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 2012 മുതൽ കഞ്ചാവ് ഉപഭോ​ഗം നിയമവിധേയമാണ്. ‘ജോയിൻസ് ഫോർ ജാബ്സ്’ എന്നാണ് വാഷിങ്ടണിലെ വാക്സിൻ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. […]

India National

കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രം; 12 കോടി ഡോസ് ഈ മാസം വിതരണം ചെയ്യും

കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ കേന്ദ്രം. 12 കോടി ഡോസ് ഈ മാസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യും. കേന്ദ്രത്തിന്റെ കൈവശം ബാക്കിയുള്ള ഡോസും അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. അധിക ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെകും സിറം ഇൻസ്റ്റിട്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. സ്പുട്നിക് വാക്സിന്റെ മൂന്ന് ലക്ഷത്തോളം ഡോസുകൾ ഇന്നലെ രാത്രി റഷ്യയിൽ നിന്നെത്തി. അടുത്ത രണ്ട് മാസത്തിനകം രണ്ട് കോടിയോളം ഡോസ് കൂടി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷത്തിലധികം ഡോസുകൾ രണ്ട് ബാച്ചുകളിലായി ഇതിനോടകം […]

Kerala

മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ കൂടിയെത്തി; സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുത്തത് 86 ലക്ഷം പേര്‍

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. കേന്ദ്രം നൽകിയ മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇതുവരെ 86 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്സിനെടുത്തത്. രോഗവ്യാപനം തടയാന്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനായിരുന്നു സംസ്ഥാനത്തിന്‍റെ ശ്രമം. എന്നാല്‍ വാക്സിന് ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ താളം തെറ്റിയിരുന്നു. ഇന്നലെ രാത്രി മൂന്നര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. തിരുവനന്തപുരത്ത് എത്തിയ കൊവിഷീല്ഡ് വാക്സിന്‍ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും. തിരുവനന്തപുരത്ത് 20,000 ഡോസ് വാക്സിനാണ് […]

India National

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. പുതിക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍നെറ്റ് […]

India National

രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം […]

Kerala

സത്യപ്രതിജ്ഞ നടന്ന പന്തല്‍ ഇനി വാക്‌സിനേഷന്‍ കേന്ദ്രം

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം. ഇത് സംബന്ധച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും. 80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് സത്യപ്രതിജ്ഞക്കായി നിര്‍മിച്ചത്. 5000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വാക്‌സിനേഷന്‍ നല്‍കാന്‍ സഹായകരമാണെന്നാണ് കരുതുന്നത്. ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനം. പന്തല്‍ പൊളിച്ചുകളയരുതെന്നും കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തില്‍ […]