ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്റെ സ്വഭാവം കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആറ് ലാബുകളും ഇതിനായി സജ്ജമാക്കി. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് യുകെയില്‍ നിന്നെത്തിയ യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് ബാധയാണോ ഇവരില്‍ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. രോഗം സ്ഥീരികരിച്ചവരിലെ വൈറസിന്റെ സ്വഭാവം അറിയാനായി നടത്തുന്ന പരിശോധനയുടെ ഫലത്തിനായി […]
Tag: COVID TEST
വരുന്നു കോവിഡ് പരിശോധന സ്വയം നടത്താന്‍ കിറ്റ്; ഫലം 30 മിനിറ്റിനുള്ളില്‍
സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്‍റ് […]
ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു
ഡൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം ഗുരുതരമായതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. പരിശോധന വർധിപ്പിക്കാനും ഐസിയു ബെഡുകളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് നികത്താനും നടപടി ആരംഭിച്ചു. ഡല്‍ഹിയില്‍ മൂന്നാം ഘട്ട കോവിഡ് വ്യാപനവും മലീനീകരണവും രൂക്ഷമായതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിരോധ നടപടികള്‍ ഊർജിതമാക്കിയത്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കും. സിഎപിഎഫിൽ നിന്നും ആരോഗ്യപ്രവർത്തകരെ എത്തിക്കും. നേരിയ ലക്ഷണങ്ങള്‍ ഉള്ളവർക്ക് ചികിത്സക്കായി എംസിഡി […]
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]
ചെലവ് കുറഞ്ഞ കോവിഡ് പരിശോധന; ഫെലൂദ ടെസ്റ്റ് കിറ്റ് വരുന്നു
കോവിഡ് പരിശോധനയ്ക്കുള്ള ‘ഫെലൂദ ടെസ്റ്റ് കിറ്റ്’ വരുന്ന ആഴ്ചകളിൽ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ചെലവു കുറഞ്ഞ കോവിഡ് ടെസ്റ്റ് എന്ന നിലക്കാണ് ഫെലൂദ ടെസ്റ്റ് കിറ്റിനെ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഫെലൂദ കോവിഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ്. ഇന്ത്യ സ്വതന്ത്രമായി […]
രാജ്യത്ത് ആദ്യമായി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ ലാബ് തുറക്കുന്നു
രാജ്യത്ത് ആദ്യമായി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ ലാബ് തുറക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പരിശോധന നടത്തുന്നതിനായിരാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാബ് തുറക്കുന്നത്. സെപ്റ്റംബർ മാസം മധ്യത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ലാബിൽആറ് മണിക്കൂറിനകം ആർടി- പിസിആർ പരിശോധനാഫലം ലഭിക്കും. കൊവിഡ് പരിശോധനയ്ക്കായി ഡൽഹി സർക്കാർ അനുമതി നൽകിയിട്ടുള്ള സ്വകാര്യ ലാബിന്റെ സഹകരണത്തോടെ ടെർമിനൽ മൂന്നിന്റെ കാർ പാർക്കിംഗിൽ 3,500 സ്‌ക്വയർ മീറ്റർ സ്ഥലത്താണ് പരിശോധനയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. നാല് മുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഫലം ലഭിക്കുന്നതിനാൽ […]
30 സെക്കന്റിൽ കോവിഡ് പരിശോധനാഫലം: കൈകോർത്ത് ഇന്ത്യയും ഇസ്രായേലും
നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. 30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആഗോളതലത്തിൽ വിതരണം ചെയ്യും. ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം […]
അബൂദബിയിൽ സെപ്റ്റംബറിൽ സ്കൂൾ തുറക്കും; വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം
പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം അബൂദബിയിലെ സ്കൂൾ അധ്യാപകരും വിദ്യാർഥികളും കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സെപ്റ്റംബറിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടി ആയാണ് പരിശോധന നടത്തേണ്ടി വരിക. അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡൂക്കേഷൻ ആൻഡ് നോളജ് അഥവാ അഡെക്കാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് […]
കോവിഡ് പരിശോധനയില്‍ അമേരിക്ക ഒന്നാമത്, ഇന്ത്യ രണ്ടാമത്: വൈറ്റ്ഹൗസ്
അമേരിക്ക ഇതുവരെ 4.2 കോടി സ്രവ സാമ്പിളുകള്‍ പരിശോധിച്ചു. 1.2 കോടി സാമ്പിളുകള്‍ ഇന്ത്യ പരിശോധിച്ചെന്ന് വൈറ്റ് ഹൌസ് കോവിഡ് ടെസ്റ്റില്‍ ഒന്നാമത് അമേരിക്കയും രണ്ടാമത് ഇന്ത്യയുമെന്ന് വൈറ്റ്ഹൌസ്. അമേരിക്ക ഇതുവരെ 4.2 കോടി സ്രവ സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ത്യയാണ് രണ്ടാമത്. 1.2 കോടി സാമ്പിളുകള്‍ ഇന്ത്യ പരിശോധിച്ചെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. ലോകത്ത് കോവിഡ് മരണം 592000ത്തിലേക്കെത്തി. അമേരിക്കയില്‍ 35 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് പോസിറ്റീവായി. 1,38,000 പേര്‍ മരിച്ചു. ഇന്ത്യയിലാകട്ടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം […]
പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം
കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 […]