സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും ചര്‍ച്ചയാകുക. രോഗവ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഇന്നലെ […]
Tag: covid-restrictions
Denmark : മാസ്‌കില്ല, സാനിറ്റൈസറില്ല; കൊവിഡ് നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കി ഡെന്മാര്‍ക്ക്
കോപന്‍ഹേഗന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ (Covid restrictions) പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് (Denmark). ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്‌സന്‍ അറിയിച്ചു. മാസ്‌ക് അടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. ഡെന്‍മാര്‍ക്കിലെ പ്രതിദിന […]
ഒമിക്രോൺ വ്യാപനം; തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. സ്കൂളുകൾ അടയ്ക്കും. 1 മുതൽ 9 വരെ ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ഏർപ്പെടുത്തും. നാളെ മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. കടകൾ, വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ, […]