Kerala

കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക

അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹര്‍ജിയിൽ മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക. കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചെന്നും കാർണാടക സർക്കാർ വ്യക്തമാക്കി. ഹർജിക്കാരന് ആക്ഷേപങ്ങളുണ്ടെങ്കിൽ സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ ജില്ലയ്ക്ക് പുറത്ത് മറ്റേതെങ്കിലും ഇടത്തേക്കോ യാത്ര ചെയ്യാന്‍ തടസം നേരിട്ടിരുന്നു. […]

Kerala

പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും

പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചന. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നൽകിയേക്കും. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള ഇളവുകള്‍ ഘട്ടംഘട്ടമായി നൽകാനാണ് […]

Kerala

ലോക്ഡൗണ്‍ നീട്ടുമോ എന്ന് ഇന്നറിയാം: കൂടുതൽ ഇളവുകൾക്ക് സാധ്യത

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നത് കൊണ്ട് 16ന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാധ്യതയില്ല. ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുമതി നല്‍കാനാണ് സാധ്യത. പൊതുഗതാഗതം പുനരാരംഭിക്കുന്നതിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്ക ഒഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം […]

Uncategorized

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഭിമുഖം നിര്‍ത്തിവെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. […]

Kerala

ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. റമദാന്‍ പ്രമാണിച്ച് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാക്കി പ്രവൃത്തി ദിവസങ്ങളില്‍ ആവശ്യത്തിന് മാത്രം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. മറ്റ് […]

Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുക്കും. രാത്രികാല കർഫ്യൂ നടപ്പിലാക്കാൻ ശുപാർശയുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്നും ശുപാർശയുണ്ട്. എഡിജിപി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മിൽ പ്രാധമിക ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യോഗം ചേരുക.

Kerala

കടകള്‍ രാത്രി 9 മണിവരെ മാത്രം: പ്രതിഷേധവുമായി വ്യാപാരികൾ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. മാന്ദ്യത്തിലായിരുന്ന വിപണി തിരികെ വരുന്നതിനിടെയുള്ള നിയന്ത്രണങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപരികള്‍ പറയുന്നു. നടപടിയുമായി സഹകരിക്കുന്ന കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം ഉടനുണ്ടാകും. കോവിഡില്‍ തക‍ര്‍ന്ന വിപണി നീണ്ടവേളക്ക് ശേഷം തിരിച്ചുപിടിക്കുന്നതിനിടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രവർത്തന സമയം രാത്രി ഒമ്പത് വരെയാക്കിയതും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറച്ചതും ബുദ്ധിമുട്ടിലാക്കുമെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് […]

Kerala

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പൊതുപരിപാടികൾക്കും, ഉത്സവങ്ങൾക്കുമടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കും. അതേ സമയം ഇന്ന് രണ്ട് ലക്ഷം കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തും. മൂന്ന് മാസത്തിനു ശേഷം ഇന്നലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്ഥിതി ഇതിലും രൂക്ഷമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, […]

Kerala

ഇന്ന് മുതല്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങൾ; പൊലീസ് പരിശോധന ശക്തമാക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന […]

Kerala

‘കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്ക് 2000 രൂപ പിഴ’- പ്രചാരണം അടിസ്ഥാനരഹിതം

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വഴി ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.