India

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട്

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഗതാഗത സെക്രട്ടറി തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്. തമിഴ്നാട് സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ- പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിർത്തിയിൽ തടയുമെന്നുമായിരുന്നു അറിയിപ്പ്. കേരളത്തിൽ ഉൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാർ ഉൾപ്പെടെ ഉള്ള ചെക്ക്പോസ്റ്റുകളിൽ നാളെ […]

India National

പോയത് നെഗറ്റീവ് ലാബ് റിപ്പോർട്ടുമായി; എന്നിട്ടും എയർ ഇന്ത്യ വിമാനമിറങ്ങിയ 19 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോയ 19 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ കൊവിഡ് നെഗറ്റീവ് രേഖപ്പെടുത്തിയിരുന്ന യാത്രക്കാർക്കാണ് റിപ്പോർട്ടിന് വരുദ്ധമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാർക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ വിമാനത്താവളത്തിൽ വിദേശത്ത് പോയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് ഹോങ്ങ് കോങ്ങിൽ എത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയർ ഇന്ത്യ […]

India National

പണം നല്‍കിയാല്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: യുപിയിലെ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഉത്തർപ്രദേശിൽ പണം വാങ്ങി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു. മീററ്റിലെ ഹാപര്‍ റോഡിലെ ന്യൂ മീററ്റ് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 2500 രൂപ തന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ആശുപത്രി ജീവനക്കാരന്‍ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. വേറെ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇങ്ങനെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിനായി […]

Uncategorized

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ഇളവ്; രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷം

പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍. പ്രവാസികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട് പോയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ മാറ്റിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം. രോഗികളുടെ എണ്ണം […]

Gulf Pravasi

കോവിഡ് ടെസ്റ്റ് 25 വരെ നീട്ടി: ആശ്വാസത്തില്‍ സൌദി പ്രവാസികള്‍

നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്. കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിലാണ് സൌദിയിലെ പ്രവാസികള്‍. പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തും. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. […]

Gulf Pravasi

കോവിഡ് ടെസ്റ്റ്: ജൂണ്‍ 25നു ശേഷം സൗദി, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാന്‍ സാധ്യത

വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക. സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന […]