India

സർക്കാർ കണക്കിൽ 4200 കൊവിഡ് മരണങ്ങൾ; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ; ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം

ഗുജറാത്ത് സർക്കാറിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാൽ 71 ദിവസത്തിനുള്ളിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ ഔദ്യോഗികമായി വിതരണം ചെയ്തു. 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മാർച്ച് ഒന്നുമുതൽ മെയ് പത്തുവരെ രാജ്കോട്ട് നഗരത്തിൽ സ്വീകരിച്ചത്. എന്നാൽ 10,878 സർട്ടിഫിക്കറ്റുകൾ പാസാക്കി. സമാനമാണ് പലയിടത്തെയും കണക്കുകൾ. ഗുജറാത്തിലെ കൊവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സർക്കാർ മരണത്തെ […]

India National

സർക്കാറുകൾ പുറത്തുവിട്ട കണക്കുകളെക്കാൾ അധികമാണ് യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം

വിവിധ രാജ്യങ്ങളിലെ സർക്കാറുകൾ പുറത്തുവിട്ട കണക്കുകളെക്കാൾ അധികമാണ് യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം. അമേരിക്കയിലെ വാഷിങ്ടൺ ഇൻസിസ്റ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ഇവാലുവേഷൻ (ഐഎച്ച്എംഇ) നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുകളെക്കാൾ 13 ഇരട്ടിയോളം വരും യഥാർത്ഥ മരണമെന്നാണ് പഠനം പറയുന്നത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായ അമേരിക്കയിൽ ഔദ്യോഗിക കണക്ക് പ്രകാരം 5.7 ലക്ഷം ആൾക്കാരാണ് മരിച്ചത്. പക്ഷേ യഥാർത്ഥത്തിൽ ഇത് 9 ലക്ഷത്തോളം വരുമെന്നാണ് പഠനം പറയുന്നത്. […]

India

ഇന്ത്യയിൽ പ്രതിദിനം നാല് ലക്ഷം കൊവിഡ് രോഗികൾ; 3,980 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,980 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 35,55,398 ആയി. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗബാധാ നിരക്കിൽ മുൻപിലാണ്. ഇരട്ട ജനിതക മാറ്റം വന്ന വൈറസാണ് രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് വ്യാപനത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.ജൂൺ മാസത്തോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് നാല് […]

Kerala

കോവിഡ് രണ്ടാം തരംഗം: രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ മരിച്ചത് 500ലധികം പേര്‍

കേരളത്തിന് ആശങ്കയുയർത്തി കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയരുന്നു. 507 പേരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. നാല് ലക്ഷം കൊവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തെത്തി. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയരുകയാണ്. ആദ്യ തരംഗത്തിൽ മരണസംഖ്യ ആയിരമാകാൻ ആറ് മാസമെടുത്തെങ്കിൽ രണ്ടാം തരംഗത്തിൽ കഴിഞ്ഞ 14 ദിവസം കൊണ്ട് പൊലിഞ്ഞത് 507 ജീവനാണ്. ഇന്നലെ മാത്രം 57 മരണം. ആകെ മരണത്തിൽ 4151 […]

Kerala

ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 25 കൊവിഡ് മരണങ്ങൾ

25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ […]

India National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷവും കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് കൂടി പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 964 കോവിഡ്​ മരണങ്ങളാണ് റിപ്പോർട്ട്​ ചെയ്​തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 1,06,490 ആയി ഉയർന്നു. നിലവിലെ കണക്കുകൾ പ്രകാരം 1.54 ശതമാനമാണ്​ ഇന്ത്യയിലെ കോവിഡ്​ […]

India

വൈറസ് വ്യാപനം രൂക്ഷം: രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി

രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി. 24 മണിക്കൂറിനിടെ 1,181 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 98,678 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചുത്. ഇതോടെ രോഗികളുടെ എണ്ണം 63 ലക്ഷം കടന്ന് 63,12,585 ൽ എത്തി. 9,40,705 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 52,73,202 ആയി. സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ 7.5 കോടിയിലേറെ സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. 14,23,052 ടെസ്റ്റുകളാണ് 24 […]

Kerala

ഇന്ന് സംസ്ഥാനത്ത് 20 കൊവിഡ് മരണങ്ങൾ

ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 20 കൊവിഡ് മരണങ്ങൾ. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ […]

India National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു; മരണസംഖ്യ 88,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി. 24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,053 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 44,97,868 ആയി. മരണസംഖ്യ 88,935 ആയി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,469 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 9,33,185 […]

International

ലോകത്ത് കോവിഡ് മരണസംഖ്യ ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടെയാണ് അഞ്ച് ലക്ഷം പേര്‍ മരിച്ചത്. അമേരിക്കയില്‍ മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ക്കും ബ്രസീലില്‍ നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ്. പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന് നിര്‍ദേശം. ബ്രിട്ടനില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും കോവിഡ് കേസുകള്‍ 2000 കടന്നു. റഷ്യയുടെ സ്പുട്നിക് 5 കോവിഡ് 19 വാക്സിന്‍ മെക്സിക്കോ വാങ്ങുന്നു. നവംബര്‍ 20-ന് […]