India National

24 മണിക്കൂറിനിടെ 4213 പേർക്ക് കോവിഡ്; ആകെ 2206 പേർ രോഗം ബാധിച്ചു മരിച്ചു

97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചു.ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രാലയം സീൽ ചെയ്തു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചു. ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രാലയം സീൽ ചെയ്തു. ലോക്ഡൌൺ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവവാണ് […]

Kerala

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്നാരും രോഗമുക്തി നേടിയില്ല; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489. പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു; മരണസംഖ്യ 2109 ആയി

അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്. രാജ്യത്ത് കോവിഡ് രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. രോഗികളുടെ എണ്ണം 62,939 കവിഞ്ഞു. മരണസംഖ്യ 2109 ആയി.41,472 പേരാണ് ചികിത്സയിലുള്ളത് . എന്നാൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 22,171 ആയി.1278 പുതിയ കേസുകളും 53 മരണവും […]

International World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്

ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍ ലോകത്ത് കോവിഡ് ബാധിതര്‍ നാല്പത്തിയൊന്ന് ലക്ഷത്തി എഴുപത്തി അറായിരം കടന്നു. മരണം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തോടടുക്കുകയാണ്. ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. അമേരിക്ക, ബ്രിട്ടന്‍, റഷ്യ,ബ്രസീല്‍ എന്നിവിടങ്ങളില്‍ മരണനിരക്കും രോഗ വ്യാപനതോതും ക്രമാതീതമായി വര്‍ധിക്കുകയാണ്,, അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 720 പേര്‍ മരിച്ചു. ഇരുപതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. […]

Health International

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈനയുടെ വാദം കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളാണ് നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇക്കൂട്ടത്തില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലും മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈയിടെ കുരങ്ങുകളില്‍ […]

International

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ട മനുഷ്യന്‍

ഏകദേശം 2,26,719 കോടി രൂപയാണ് ഈ ഫ്രഞ്ചുകാരന് കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടം വന്നിരിക്കുന്നത്… ഫോബ്‌സിന്റെ ലോകത്തെ പണക്കാരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഫ്രഞ്ചുകാരനായ ബെര്‍ണാഡ് അര്‍നൗള്‍ട്ട്. ആഢംബര ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ മേധാവിയായ യൂറോപിലെ ഏറ്റവും വലിയ സമ്പന്നന്‍. ഈ കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് അര്‍നൗള്‍ട്ടിന് നഷ്ടമായത് 30 ബില്യണ്‍ ഡോളറെന്നാണ്(ഏകദേശം 2,26,719 കോടി രൂപ) റിപ്പോര്‍ട്ട്. ലൂയിസ് വുട്ടണും സെഫോറയും അടക്കം 70 ആഢംബര ബ്രാന്‍ഡുകളാണ് 70കാരനായ അര്‍നൗള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളത്. കൊറോണ […]

Kerala

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. ഇയാള്‍ ചെന്നൈയിൽ നിന്നും വന്നയാളാണ്. വൃക്കരോഗി കൂടിയാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലയിലാണ് പത്ത് പേരുടെയും ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ […]

Kerala

അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക്ക് ആണ് മരിച്ചത്. അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക് ആണ് മരിച്ചത്. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. എന്നാൽ നിരീക്ഷണത്തിലായ യുവാവ് ചികിത്സയ്ക്ക് വന്നിട്ടും കോവിഡ് ടെസ്റ്റ് നടത്താതെ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. കാർത്തികിനെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഏപ്രിൽ 29ന് […]

India National

കോവിഡില്‍ പകച്ച് മഹാരാഷ്ട്രയും ഗുജറാത്തും

ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇവിടെ രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍. ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇവിടെ രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 1233 പുതിയ കേസും 34 മരണവും കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ രോഗബാധിതർ 16758 ഉം മരണ സഖ്യ 651 ആണ്. ധാരാവിയിൽ മാത്രം രോഗബാധിതരുടെ എണ്ണം 700 കടന്നു, […]

India National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 1362ഉം ഗുജറാത്തിൽ 388ഉം മധ്യപ്രദേശിൽ 114ഉം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു. കോയമ്പേട് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി രോഗം കണ്ടെത്തിയ […]