Kerala

സമ്പർക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂർണമായി അടച്ചു

നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്ചു. സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരം ഉൾപ്പെടെ കോർപ്പറേഷനിലെ 11 ഡിവിഷനുകൾ അടച്ചത്. നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. 14കാരന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ നഗരത്തിൽ കടുത്ത […]

Kerala

തിരുവനന്തപുരത്ത് ആശാ വര്‍ക്കര്‍ക്ക് കോവിഡ്: ആമച്ചാല്‍ പിഎച്ച്സി അടച്ചു; രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 28 പേര്‍ ക്വാറന്‍റൈനില്‍

ജീവനക്കാരന് രോഗം സ്ഥിരീകരിച്ച മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസും താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആശാവര്‍ക്കര്‍ സന്ദര്‍ശിച്ച ആമച്ചല്‍ പിഎച്ച്സി അടച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ 37 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന അടച്ച ചാവക്കാട് താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു റാന്‍ഡം […]

Cricket Sports

നിസ്വാര്‍ഥ സേവനത്തിന് മലയാളി നേഴ്‌സിന് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്റ്

നിസ്വാര്‍ഥ സേവനത്തിന് കോട്ടയം സ്വദേശിയായ നേഴ്‌സ് 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രേയസ് സ്രേസ്തിനുമാണ് ഗില്ലിയും വാര്‍ണ്ണറും നന്ദി പ്രകടിപ്പിച്ചത്… കോവിഡിനെതിരായ പോരാട്ടത്തില്‍ ആസ്‌ട്രേലിയയെ നിസ്വാര്‍ഥമായി സഹായിക്കുന്ന മലയാളി നേഴ്‌സിംഗ് വിദ്യാര്‍ഥിനിക്കും ബംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുമാണ് വീഡിയോയിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ […]

International World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം

37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്‍പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. 4 ലക്ഷത്തി 18,000 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു. ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 74 ലക്ഷത്തി 44,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 37 ലക്ഷത്തി […]

International

വരാനിരിക്കുന്നത് കൊറോണയേക്കാള്‍ മാരകം; മുന്നറിയിപ്പുമായി അമേരിക്കന്‍ ഡോക്ടര്‍

വരാനിരിക്കുന്ന മഹാമാരിയില്‍ ലോകത്തെ പകുതി ജനസംഖ്യയും അപ്രത്യക്ഷമാകുമെന്നാണ് മുന്നറിയിപ്പ്… വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെന്ന് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍. കോവിഡ് 19നേക്കാള്‍ മരണനിരക്ക് ഏറെ കൂടിയ മഹാമാരി വരുന്നതോടെ ലോകത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. അദ്ദേഹം എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ‘ എന്ന പുസ്തകത്തിലാണ് വിവരങ്ങളുള്ളത് മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലും ക്രൂരതയുമാണ് രോഗങ്ങള്‍ക്ക് കാരണമാവുകയെന്നാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നത്. ഇതിന് മുന്‍കാല അനുഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. ക്ഷയരോഗത്തിന് […]

India National

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍

മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന. ആരോഗ്യ രംഗത്ത് ദീർഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകർച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സർക്കാരിന് ഉപദേശം നൽകിയത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം. ഇന്ത്യൻ പബ്ലിക് ഹെൽത്ത്‌ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് […]

Gulf Pravasi

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു.ഇന്ന് യു.എ.ഇയിലും സൗദിയിലുമാണ്‌ മരണം സംഭവിച്ചത്. കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന്‌ മരണം സംഭവിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയർന്നു. കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ് സൗദിയിൽ മരിച്ചത്. മലപ്പുറം […]

India National

ഡിസംബറോടെ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതി പേര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോ തലവന്‍

രാജ്യത്തെ മരണനിരക്ക് മൂന്ന് തൊട്ട് നാല് വരെ ശതമാനമാണെന്നും ആറ് ശതമാനത്തോടെ ഗുജറാത്താണ് മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ഡോ. രവി വെളിപ്പെടുത്തി നാലാം ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് നിംഹാന്‍സ് ന്യൂറോ വൈറോളജി തലവന്‍. ദേശീയ മാനസികാരോഗ്യ ന്യൂറോ വിഭാഗം തലവന്‍ ഡോ. വി രവിയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ രൂക്ഷ വര്‍ധനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ‘കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനക്ക് രാജ്യം സാക്ഷിയായിട്ടില്ല. ജൂണോട് കൂടി കോവിഡ് […]

India National

രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ 6000ത്തിന് മുകളിൽ

ആകെ കോവിഡ് ബാധിതർ ഒരു ലക്ഷത്തി 36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ആറായിരത്തിന് മുകളിൽ. ആകെ കോവിഡ് ബാധിതർ ഒരു ലക്ഷത്തി 36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4 വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് ഉടൻ കടക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ് ബാധിതർ രണ്ട് ലക്ഷം കവിയും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും […]

International

‘കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല മികവ്’ കേരളത്തെ പ്രശംസിച്ച് നരവംശ ശാസ്ത്രജ്ഞൻ ജേസൺ ഹിക്കൽ

യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകനും ബെസ്റ്റ് സെല്ലറായ ‘ദി ഡിവൈഡി’ന്റെ രചയിതാവുമാണ് ജേസൺ ഹിക്കൽ കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച കേരളത്തിന് പ്രശംസയുമായി നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസൺ ഹിക്കൽ. കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതിൽ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ ഗ്രാഫ് സഹിതമുള്ള ട്വീറ്റിലൂടെയാണ് കേരളത്തിന്റെ നേട്ടത്തെ ഹിക്കൽ […]