അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. സൌദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം.. ഹജ്ജിന്‍റെ ആത്മാവ് നഷ്ടപ്പെടാതെ ചടങ്ങുകള്‍ ക്രമീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയമാണ് സുപ്രധാന തീരുമാനം എടുത്തത്. അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. […]
Tag: Covid 19
വൈറസ് നിയന്ത്രണാതീതമായ രാജ്യങ്ങളില്‍, മതചടങ്ങുകളിലൂടെ രോഗം വീണ്ടും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തിലേക്ക്; ബ്രസീലിലും മെക്സിക്കോയിലും മരണനിരക്ക് ഉയരുന്നു ലോകത്ത് കോവിഡ് മരണം 4,70,000 കടന്നു. ബ്രസീലില്‍ സ്ഥിതി സങ്കീര്‍ണമാണ്. ലോകത്ത് ആകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു കോടിയിലേക്കടുക്കുന്നു. ബ്രസീലില്‍ കോവിഡ് മരണം 50,000 കടന്നു. ഇതോടെ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന രാജ്യമായി ബ്രസീല്‍.10 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ മരിച്ചു. ലോക്ക്ഡൌണ്‍ പിന്‍വലിക്കാനുള്ള പ്രസിഡന് […]
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 […]
24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം; ഗോവയില്‍ ആദ്യ കോവിഡ് മരണം
ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 3,870 പുതിയ രോഗികളുണ്ട്. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. […]
24 മണിക്കൂറിനിടെ 375 മരണം; മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ്, രാജ്യത്തെ രോഗമുക്തി നിരക്ക് 54 ശതമാനം ആയി
ഡൽഹിയിൽ കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തത് നിർത്തലാക്കാൻ കഴിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,95, 048 ഉം മരണം 12,948 ഉം ആയി. രണ്ടു ലക്ഷത്തിലധികം പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കി. നിലവിൽ കോവിഡ് ചികിത്സയിലുള്ളവർ 1,68,209 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് […]
സംസ്ഥാനത്ത് സമ്പര്‍ക്ക രോഗബാധ കൂടുന്നു; തിരുവനന്തപുരത്ത് ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരത്ത് 10 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം സമ്പർക്കത്തിലൂടെ പകർന്നവയാണ്. സമൂഹവ്യാപനഭീഷണിയുടെ വക്കിലാണോ എന്ന ആശങ്ക തലസ്ഥാനത്ത് ശക്തമാണ്. സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിച്ചതിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം ജില്ല. 10 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം സമ്പർക്കത്തിലൂടെ പകർന്നവയാണ്. ഇതിൽ ആറുപേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. ഈ മാസം 9 മുതൽ ഇന്നലെ വരെ 41 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പത്തുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ച […]
കോവിഡ് ടെസ്റ്റ്: ജൂണ്‍ 25നു ശേഷം സൗദി, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാന്‍ സാധ്യത
വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക. സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന […]
കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ; ജഡ്ജിയും കോടതി ജീവനക്കാരും അഭിഭാഷകരും ക്വാറന്‍റൈനില്‍
ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തി. രണ്ട് ദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. എസ്.ബി.ഐ എന്‍ട്രി വഴി പ്രവേശിച്ച ഉദ്യോഗസ്ഥന്‍ കൗണ്ടറിലുള്ള പേന ഉപയോഗിച്ചതായും പിന്നീട് ഒന്നാം നിലയില്‍ എത്തിയതായും പറയുന്നു. കോര്‍ഡ് 1ഡിക്ക് പുറത്ത് സീറ്റില്‍ കാത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ […]
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്; 96 പേര്‍ രോഗമുക്തി നേടി
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]
കണ്ണൂര്‍ നഗരം പൂര്‍ണമായി അടച്ചു; കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചെന്ന ആശങ്കയില്‍ ആരോഗ്യ വകുപ്പ്
നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് കൊവിഡ്-കണ്ണൂര്‍ നഗരം സമൂഹ വ്യാപന ഭീതിയില്‍. നഗരം പൂര്‍ണമായി അടച്ചു. എക്സൈസ് ജീവനക്കാരന്‍റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം. കൊവിഡ് രോഗ ബാധിതരുടെ സമ്പര്‍ക്ക കേന്ദ്രമായി കണ്ണൂര്‍ നഗരം മാറിയോ..? ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്ന ചോദ്യമാണിത്. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്. രോഗ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ […]