കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ. പശ്ചിമ ബംഗാൾ സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആഴ്ചയിലെ ലോക്ക്ഡൗൺ വ്യാഴം, ശനി ദിവസങ്ങളിലാണ്. സംസ്ഥാനത്തെ ഇപ്പോഴുള്ള കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം 739 ആണ്. തലസ്ഥാനമായ കൊൽക്കത്തയിൽ 32 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. 63 പ്രദേശങ്ങളെ ഈയിടെയാണ് സംസ്ഥാന സർക്കാർ […]
Tag: Covid 19
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് ഫോര്‍ട്ട് കൊച്ചി, തൊടുപുഴ സ്വദേശികള്‍
ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു ഹാരിസ് ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് […]
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 […]
കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിന് കോവിഡ്: ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്‍റൈനില്‍
നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ജില്ലയില്‍ 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. […]
തിരുവനന്തപുരം കോർപറേഷനിൽ ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി
ജില്ലയിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കാനായി 5000 കിറ്റുകൾ വാങ്ങുന്നതിനുള്ള തുക ശശി തരൂർ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം കോർപറേഷനിൽ ഈ മാസം 28 വരെ ലോക്ക്ഡൌൺ നീട്ടി. ജില്ലയിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കാനായി 5000 കിറ്റുകൾ വാങ്ങുന്നതിനുള്ള തുക ശശി തരൂർ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ഉറവിടമില്ലാത്ത കേസുകൾ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോർപറേഷൻ പരിധിയിൽ ലോക്ക്ഡൌണ്‍ […]
593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് […]
മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം
ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു. വുഹാൻ നഗരത്തിനു സമീപത്തുകൂടി […]
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്
എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്, ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തോടടുക്കുന്നു. എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 37 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗികള്‍ സുഖം പ്രാപിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചായായി ഇന്നും 18 പേര്‍ കൂടി അത്യാസന്ന […]
ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് ബാധ: എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 528 കോവിഡ് കേസുകളില്‍ 168 പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് ബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ല അതീവ ജാഗ്രതയിലാണ്. രോഗവ്യാപനം കൂടിയ ചെല്ലാനത്ത് നിയന്ത്രണം കര്‍ശനമാണ്. രോഗവ്യാപനം തടയാനുളള എല്ലാ മാര്‍ഗവും സ്വീകരിക്കുകയാണ് അധികൃതര്‍. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 528 കോവിഡ് കേസുകളില്‍ 168 പേരും ചെല്ലാനത്ത് നിന്നുളളവരാണ്. മുഴുവന്‍ പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നതാകട്ടെ സമ്പര്‍ക്കത്തിലൂടെയും. രോഗികളുടെ എണ്ണം കൂടിയതോടെ ആദ്യഘട്ടത്തില്‍ തന്നെ ചെല്ലാനം പഞ്ചായത്ത് […]
പതിറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ച: ഹജ്ജടുത്തിട്ടും ആളില്ലാതെ മക്കാ നഗരം
ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവിഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്. ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കഅ്ബക്കരികില്‍ പേരിനു പോലും ആളില്ല. നമസ്കാരങ്ങള്‍ മുറപോലെ നടക്കുന്നു. കഅ്ബക്കരികില്‍ നിന്നും പുറത്തിറങ്ങിയാല്‍ റോഡുകളും വിജനം. ഹജ്ജടുത്തതിനാല്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ കര്‍ശനമായി […]