India National

30 സെക്കന്റിൽ കോവിഡ് പരിശോധനാഫലം: കൈകോർത്ത് ഇന്ത്യയും ഇസ്രായേലും

നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേ​ഗ ടെസ്റ്റ് ആണ് ലക്ഷ്യം. 30 സെക്കന്റ് കൊണ്ട് കോവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേ​ഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആ​ഗോളതലത്തിൽ വിതരണം ചെയ്യും. ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ​ഗ്ധരുടെയും സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം […]

Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിക്കും പന്നിയങ്കര നിരീക്ഷണത്തിലിരിക്കെ മരിച്ച മുഹമ്മദ് കോയക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാളും മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മരിച്ച അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. […]

Kerala

സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല […]

Kerala

കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ്

കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട് കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലാണ് ഇന്ന് കൂടുതല്‍ പേരുടെ പരിശോധന ഫലം പൊസിറ്റീവായത്. 26 അന്തേവാസികളുള്‍പ്പെടെ 30 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിക്കുന്നത്. 51 പേരുടെ പരിശോധന ഫലങ്ങളാണ് […]

International

”തൊലിയുടെ നിറം നോക്കിയാണ് ട്രംപ് ആളുകളോട് പെരുമാറുന്നത്”; രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

ഇത്തരത്തില്‍ ജനങ്ങളെ ചേരിതിരിക്കുന്നത് രാജ്യത്തെത്തന്നെ രണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത് ഒരിക്കലും ഒന്നിപ്പിക്കലല്ല, ഭിന്നിപ്പിക്കലാണ് വൈറ്റ് ഹൌസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ വിരോധിയായ പ്രസിഡന്‍റാണ് ഡോണള്‍ഡ് ട്രംപെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായേക്കാവുന്ന ജോ ബൈഡന്‍. കൊറോണ വൈറസിന്‍റെ പേരില്‍ ട്രംപ് ഏഷ്യന്‍ വംശജരെ നിരന്തരം വേട്ടയാടുന്നുവെന്ന് ഒരു ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായാണ് ജോ ബൈഡന്‍ ഇങ്ങനെ പറഞ്ഞത്. സെര്‍വീസ് എംപ്ലോയീസ് ഇന്‍റര്‍ണാഷണല്‍ യൂണിയന്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഈ സംവാദം ഉയര്‍ന്നത്. ട്രംപ് […]

India National

രാജ്യത്ത് കൊവിഡ് മരണം 29,000 കടന്നു; മൂന്ന് ദിവസം കൊണ്ട് വർധിച്ചത് 1,20,592 കേസുകൾ

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പോസിറ്റീവ് കേസുകളും 1129 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ഉം ആണ്. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45000 കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യയിലും വൻവർധന രേഖപ്പെടുത്തി. […]

Kerala

പരീക്ഷ മാറ്റിവെയ്ക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ടിപ്പോള്‍ വിദ്യാര്‍ഥികള്‍ക്കതിരെ കേസെടുത്തിരിക്കുന്നു.. സര്‍ക്കാരിനെതിരെ ശശി തരൂര്‍

കീം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടിയ സംഭവത്തില്‍ കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. കേസ് പിന്‍വലിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. കുട്ടികളുടെ പേരും വിലാസവും ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് […]

India National

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷമായി. ഭോപ്പാൽ നാളെ രാത്രി എട്ട് മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറും. മണിപ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബിഹാറിൽ പോസിറ്റീവ് കേസുകൾ 30,000 കടന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,849 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,86,492ഉം മരണം 2700ഉം ആയി. ചെന്നൈയിൽ […]

Kerala

ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ, കടുത്ത നിയന്ത്രണം

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ. ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി […]

Kerala

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് ഡോക്ടര്‍മാരടക്കം […]