India

ആശങ്കയകലാതെ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്കും മരണം 36, 500 ലേക്കും അടുക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധിതർ ഇന്നും 55,000 ഉം മരണം 750 ഉം കടക്കും. ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക മന്ത്രി […]

Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55) ആണ് ഇന്നലെ രാത്രി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 1,310 പേര്‍ക്ക് കോവിഡ്; 864 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ […]

Kerala

സംസ്ഥാനത്ത് നാല് കോവിഡ് മരണം; ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷറഫും സിസ്റ്റര്‍ എയ്ഞ്ചലുമാണ് മരിച്ചത്. കൊല്ലത്ത് ഇന്നലെ മരിച്ച ഉമയനല്ലൂർ സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കോവിഡ് […]

Kerala

കോവിഡ് പ്രതിരോധത്തിനായി സ്പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥര്‍ രംഗത്ത്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,60,663 കേസുകള്‍

പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് കേരള പോലീസിന് ഒരു ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടിവന്നത് ആദ്യമായാണ്. ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാതെയാണ് പോലീസ് ഈ ചുമതല ഏറ്റെടുത്തത്. കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറ് മാസം തികഞ്ഞ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും മുന്‍പന്തിയില്‍ തന്നെയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമ്പര്‍ക്ക വ്യാപനം കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളില്‍ പങ്കാളിയാവുകയാണ് ഇനി പോലീസിന്‍റെ ചുമതല. ഇതിനായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകളിലെ സിവില്‍ […]

India National

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി; അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധം

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന്തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത്ഓഗസ്റ്റ് 31 വരെ ബസ് സര്‍വീസും ടാക്‌സി സര്‍വീസും ഉണ്ടാകില്ല. ജിം, യോഗ സെന്റര്‍, മാളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും.അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് ഏഴുവരെ തുറക്കാം. അതേസമയം ഞാറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ലോഡ്ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ […]

Kerala

പ്രതിദിന കേസുകള്‍ 2000 കടന്നാല്‍ അപകടം; കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്ന് കെ.കെ ശൈലജ

ക്ലസ്റ്ററുകളില്‍ മാത്രമേ സമ്പൂര്‍ണ ലോക്ഡൌണ്‍ തുടരാനാവൂ. സര്‍ക്കാരിതുവരെ കോവിഡിനെ പറ്റി അവസാന വാക്ക് പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ധിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. രോഗവ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കം കേരളം നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണം. […]

India National

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​ത്. തീ​യ​റ്റ​റു​ക​ൾ ഇ​ല്ലാ​ത്ത മാ​ളു​ക​ളും മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സും റ​സ്റ്റോ​റ​ന്‍റു​ക​ളും ഫു​ഡ് കോ​ർ​ട്ടു​ക​ളും തു​റ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ലാ​ണ് ഇ​വ തു​റ​ക്കു​ക. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, […]

Kerala

ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍‌ പറഞ്ഞു ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. നെഫ്രോളജി കാര്‍ഡിയോളജി വാര്‍ഡുകള്‍ അടച്ചു.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍‌ പറഞ്ഞു. അസിസ്റ്റന്‍റ് പ്രഫസര്‍ ഉള്‍പ്പെടെ ആറു ഡോക്ടര്‍മാര്‍,ആറു നഴ്സുമാര്‍,സെക്യൂരിറ്റി ജീവനക്കാരന്‍,ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത്.ഇതോടെ 88 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി.3,4,36,നെഫ്രോളജി,കാര്‍ഡിയോളജി […]

Health

പുകവലിക്കുന്നവർ ശ്രദ്ധിക്കുക, കോവിഡ് നിങ്ങളുടെ തൊട്ടരികിലുണ്ട്..

പുകവലിക്കുമ്പോൾ വിരലും ചുണ്ടും തമ്മിൽ സമ്പർക്കമുള്ളതുകൊണ്ട് കയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. പുകവലി ശീലമുള്ളവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കോവിഡ് ബാധയേൽക്കാനും ​ഗുരുതരമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുകവലിക്കുമ്പോൾ വിരലും ചുണ്ടും തമ്മിൽ സമ്പർക്കമുള്ളതുകൊണ്ട് കയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. പുകവലിക്കെതിരെ മാത്രമല്ല പുകയില ഉത്പന്നങ്ങൾക്കെതിരെയും മുന്നറിയിപ്പുണ്ട്. കൊറോണ വൈറസ് കൂടുതലായും ശ്വാസകോശത്തെയാണ് ബാധിക്കുക എന്നതുകൊണ്ട് ഇവർക്ക് രോ​ഗം ​ഗുരുതരമാകാൻ സാധ്യതയുണ്ട്. കോവിഡ് […]