Kerala

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി

കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന്​ ഹൈകോടതി സർക്കാറിനോട്​ […]

Kerala

സംസ്ഥാനത്ത് 4531 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 4531 പേര്‍ക്ക് കോവിഡ്. 2731 രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്. 2737 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആറ് ജില്ലകളിൽ 300ന് മുകളിലാണ് കേസുകൾ. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വർധിക്കുന്നു. 30281 ടെസ്റ്റ് തിരുവനന്തപുരത്ത് നടത്തി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണം. […]

International

കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടന

15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു. 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കി. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരവും മരണം 9 ലക്ഷത്തി നാല്‍പ്പത്തി […]

Kerala

3830 പേര്‍ക്ക് കോവിഡ്; 2263 രോഗമുക്തി

കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് […]

Kerala

3125 പേര്‍ക്ക് കൂടി കോവിഡ്; 2532 രോഗമുക്തി

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി […]

India National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; രോഗികള്‍ക്കുള്ള ഓക്സിജന്‍ ക്ഷാമം രൂക്ഷം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണ സംഖ്യ 80,000 കടന്നു. കോവിഡിനെ തുടർന്ന് രാജ്യത്ത് രോഗികള്‍ക്കുള്ള ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചവർ 83,809 ആണ്. മരണം 1054. കഴിഞ്ഞ 5 ദിവസം തുടർച്ചയായി 90,000ത്തിനു മുകളിലായിരുന്നു പ്രതിദിന കണക്ക്. മൊത്തം രോഗികൾ 49 ലക്ഷം കടന്നു. മരണസംഖ്യ 80,776 ആയി വർദ്ധിച്ചു എന്നാൽ രോഗം മാറിയവരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്, 38 ലക്ഷം. അതായത് 78.28 %. രോഗപരിശോധന 5 […]

Kerala

2540 പേര്‍ക്ക് കോവിഡ്; 2110 രോഗമുക്തി

കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി […]

Kerala

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനഞ്ച് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനഞ്ച് കൊവിഡ് മരണം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 454 ആയി. ഓഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശി ബാബുരാജൻ (56), ഓഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂർ സ്വദേശിനി തങ്കമണി (65), ഓഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകൻ (60), ഓഗസ്റ്റ് 25ന് മരണമടഞ്ഞ കാസർഗോഡ് […]

Kerala

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; മരണനിരക്കും ഉയരുന്നു

ആഗസ്ത് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്‍റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടായേക്കുമെന്ന സർക്കാർ മുന്നറിയിപ്പും വന്നുകഴിഞ്ഞു ദിവസം കഴിയുംതോറും സംസ്ഥാനത്ത് രോഗവ്യാപനത്തിന്‍റെ തോത് വലിയ വർധനവിലേക്കാണ് നീങ്ങുന്നത്. ഇതിൽ സമ്പർക്ക വ്യാപന തോത് സംസ്ഥാനത്ത് പിടിച്ചു നിർത്താനാവാത്ത വിധം ഉയരുകയാണ്. കോവിഡ്കാല നിയന്ത്രണങ്ങൾ കുറയുക കൂടി ചെയ്യുന്നതോടെ വലിയ വർധനവിലേക്കാണ് കേരളം നീങ്ങുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മുൻകരുതൽ എടുക്കാൻ ആരോഗ്യ വകുപ്പ് […]

Gulf

ഗള്‍ഫില്‍ കോവിഡ് രോഗികള്‍ ഏഴര ലക്ഷം കവിഞ്ഞു

ഗൾഫിൽ ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇ3താടെ ഗൾഫിലെ കോവിഡ് മരണസംഖ്യ 6342 ആയി. സൗദിയിൽ 24 പേർ മരിച്ചു. ബഹ്റൈനിൽ രണ്ടും കുവൈത്തിൽ ഒന്നും മരണം സ്ഥിരീകരിച്ചു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിഞ്ഞു. ഗൾഫിൽ മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം […]