Kerala

6477 പേര്‍ക്ക് കോവിഡ്; 3481 രോഗമുക്തി

കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് […]

International

അമേരിക്കയില്‍ ജൂലൈ മാസത്തോടെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍

അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈയില്‍ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ മന്ത്രാലയം. മാര്‍ച്ചോടുകൂടി 7 കോടി കോവിഡ് വാക്സിന്‍ ലഭ്യമാകും. നിലവില്‍ കോവിഡ് വാക്സിന്‍ ലഭ്യമല്ലെങ്കിലും പല മരുന്നുകളും പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും സിഡിസി മേധാവി റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. അതേസമയം അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ കോവിഡ് വാക്സിന്‍ അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. ഒറ്റ ഡോസില്‍ കോവിഡ് പ്രതിരോധം സാധ്യമാക്കുന്ന മരുന്നെന്നാണ് കമ്പനിയുടെ അവകാശവാദം.60,000 പേരാണ് മൂന്നാം […]

India National

ഡൽഹിയിൽ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സെപ്തംബർ പതിനാറ് വരെ ഡൽഹിയിൽ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൊവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്തംബർ പതിനാറിനായിരുന്നു. 4,473 പേർക്കാണ് സെപ്തംബർ പതിനാറിന് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും […]

Kerala

ഇന്ന് സംസ്ഥാനത്ത് 20 കൊവിഡ് മരണങ്ങൾ

ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 20 കൊവിഡ് മരണങ്ങൾ. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ […]

India National

കോവിഡ് രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്തെ രോഗികളില് 65 ശതമാനവും മരണത്തിന്‍റെ 77 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. നിലവില്‍ രാജ്യത്തെ രോഗികള്‍ 56 ലക്ഷവും മരണം 89000ഉം കടന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ 18,390 പുതിയ കേസും […]

Kerala

ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി കുറച്ചു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

അണ്‍ലോക്ക് നാലിന്‍റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി മുതല്‍ ഹാജരാകണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി കുറച്ചു. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കി 21ാം തീയതി മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെയാണ് കോവിഡ് പ്രോട്ടോക്കോളിൽ അയവ് വരുത്താന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസമാണ് നിലവില്‍ ക്വാറന്‍റൈൻ. എന്നാൽ ഇനി മുതല്‍ മറ്റ് സംസ്ഥാനങ്ങളിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇതില്‍‌ […]

India National

രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതല്‍ ഭാഗികമായി തുറക്കും

ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി. ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് […]

Kerala

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി […]

Kerala

4167 പേര്‍ക്ക് കോവിഡ്; 2744 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് […]