International

ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ട്രംപിന്‍റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ തന്നെ ട്രംപും മെലാനിയയും ക്വാറന്‍റൈനിലേക്ക് മാറിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചത്. എയര്‍ഫോഴ്‍സ് വണില്‍ ഉപദേശക എന്ന അര്‍ത്ഥത്തില്‍ ഹോപ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 70,13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 29 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2,828 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 59,157 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 730 ഉറവിടമറിയാത്ത കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതും കോവിഡ് വ്യപനം സംസ്ഥാനത്ത് അതിരൂക്ഷമായി തന്നെ തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു പോവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും […]

India National

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന്, ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സൗകര്യമുണ്ട് അണ്‍ലോക്ക് അഞ്ചിന്റ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരിക പതിനഞ്ചാം തീയതി മുതലായിരിക്കും. കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സ്വിമ്മിങ് പൂൾ, എന്റെർടെയിൻമെന്റ് പാർക്ക് എന്നിവയും തുറക്കാം. തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ എന്നിവ ഉപാധികളോടെ തുറക്കാം. തീയറ്ററുകളിൽ പകുതി സീറ്റ് മാത്രമേ അനുവദിക്കാന് ആവുകയുള്ളൂ. സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന് ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് […]

Kerala

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മാത്രം മരിച്ചത് 400 പേര്‍

ആദ്യ മരണം സംഭവിച്ചത് മാർച്ച് 28ന്. മരണസംഖ്യ നൂറിലെത്തിയത് ആഗസ്റ്റ് ഏഴിന്. സെപ്തംബർ 2 ന് കോവിഡ് മരണം 300 കടന്നു. എന്നാൽ ഇന്നലെയത് 719 ആയി. സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് മരണം കൂടുന്നു. ഈ മാസം മാത്രം 400 പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തി മരണനിരക്ക് പിടിച്ചുനിർത്താൻ ആണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ മരണവും കൂടി. […]

Kerala

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ വേണോ എന്നതില്‍ തീരുമാനമെടുക്കാം. സമര പരിപാടികള്‍ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; ദ്രുതകര്‍മ സേനയെ നിയോഗിച്ചു

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോര്‍പറേഷന്‍ പരിധിയിലാണ് രോഗികള്‍ കൂടുതലും. തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് കോഴിക്കോട് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 271 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചു. ചെക്യാട്, രാമനാട്ടുകര, ഒളവണ്ണ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ […]

Kerala

4538 പേര്‍ക്ക് കോവിഡ്; 3347 രോഗമുക്തി

സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3347 പേര്‍ക്ക് രോഗമുക്തി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിൽ. 36,027 സാംപിൾ പരിശോധിച്ചു. രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും നാള്‍ […]

Kerala

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ

മഞ്ചേരിയിൽ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചോ എന്ന് വിശദമായി പരിശോധിക്കും. വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. മഞ്ചേരി സ്വദേശിയായ എം.പി ഷെരീഫിന്റെ ഭാര്യ സഹലയ്ക്കാണ് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്. മൂന്ന് ആശുപത്രികളിലും ചികിത്സ നിഷേധിച്ച് അവസാനഘട്ടത്തിലാണ് ഷെരീഫ് വിളിച്ചതെന്ന് മന്ത്രി കെ കെ […]

Kerala

7006 പേര്‍ക്ക് കോവിഡ്; 3199 രോഗമുക്തി

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര […]

International World

‘കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയില്ലെങ്കിൽ 20 ലക്ഷം പേർ മരിക്കും’; ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ കൊവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആഗോള തലത്തിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ പത്ത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 20 ലക്ഷം പേർ കൊവിഡിനെ തുടർന്നു മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ […]