World

‘മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നു’

ഈ കോവിഡ് കാലത്ത് മാസ്കിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പറയേണ്ട ആവശ്യമില്ല. എന്നിരുന്നാലും പലരും മാസ്ക് ധരിക്കാന്‍ മടി കാണിക്കാറുണ്ട്. മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയൊരു കണ്ടെത്തല്‍. ദ ന്യൂ ഇംഗ്ലണ്ട് ഓഫ് ജേര്‍ണലില്‍ കത്തിന്‍റെ രൂപത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. വിഡിന് വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ മാസ്ക് ജനങ്ങളില്‍ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു. മാസ്ക് ധരിച്ചാല്‍ രോഗലക്ഷണങ്ങളുള്ള ആളുകളുമായി അറിയാതെ ഇടപെടുമ്പോള്‍ അതിനെ തടയാന്‍ ഒരു കവചമായി […]

Kerala

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള എറണാകുളം -1114 തൃശൂര്‍ -1112 […]

Kerala

ബീച്ചുകളും പാര്‍ക്കുകളും നാളെ മുതല്‍ തുറക്കും; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

തിരുവനന്തപുരം: കേരളത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ വിനോദസഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പ്രവേശനം അനുവദിക്കുക. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ടൂറിസം സീസണ്‍ ആരംഭിക്കാന്‍ പോകുന്ന വേളയിലാണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള കോവളമടക്കമുള്ള ബീച്ചുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം വകുപ്പിലെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്; 7828 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. […]

India National

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് […]

Kerala

ശബരിമല നട നവംബർ 15ന് തുറക്കും: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ രൂപമായി. പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താം. ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. ദർശനത്തിന് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നവംബർ 15 നാണ് നട തുറക്കുന്നത്. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 1000 പേർ മതിയെന്നാണ് അന്തിമ തീരുമാനം. തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് ചീഫ് […]

International

കോവിഡ് രണ്ടാംഘട്ട വ്യാപനം; ഇറ്റലിയില്‍ തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും

കോ​​​വി​​​ഡ് ര​​​ണ്ടാം​​​ഘ​​​ട്ട വ്യാ​​​പ​​​ന​​​മെ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സി​​​നി​​​മ തി​​​യറ്റ​​​ര്‍, ജിംനേഷ്യം, ​​​സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍ എ​​​ന്നി​​​വ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കൂ. മ​​​റ്റു ക​​​ട​​​ക​​​ള്‍ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല. എന്നാല്‍ സിനിമ തിയറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എ.എന്‍.ഇ.സി രംഗത്ത് വന്നു. തിയറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. നവംബര്‍ 24 വരെയാണ് തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. രാത്രി കർഫ്യൂ […]

India National

പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം

കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാനായി കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിക്കാറുണ്ട്. അത് നിര്‍ബന്ധമാണുതാനും. ഡ്യൂട്ടിയിലുള്ള സമയം മുഴുവനും, ഇടവേളകളില്ലാതെ, അതെത്ര മണിക്കൂര്‍ ആയാലും ഡോക്ടര്‍മാരും നഴ്‍സുമാരും പൂര്‍ണമായും ഈ പിപിഇ കിറ്റിനുള്ളിലായിരിക്കും. പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം ഇവയെല്ലാം അതിജീവിച്ചാണ് ഇവര്‍ മാസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. പിപിഇ കിറ്റ് ധരിക്കുന്നവരില്‍ ശരീരഭാരം കുറയുന്നുവെന്നാണ് മുംബൈയിലെ […]

Kerala

‘ആരോഗ്യപ്രവർത്തകരെ കരിവാരി തേക്കാൻ മനഃപൂർവശ്രമം; ഡോ. നജ്മ ചെയ്യുന്നത് ജനം വിലയിരുത്തട്ടെ

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവർത്തകരെ കരിവാരി തേക്കാനുള്ള മനഃപൂർവ ശ്രമം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് പരിചരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപണം ഉന്നയിച്ച ഡോകടർ നജ്മ ചെയ്യുന്നതിലെ തെറ്റും ശരിയും താൻ പറയുന്നില്ല. നജ്മ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് ഉണ്ടായ […]

India National

ഇനിയുള്ള മൂന്നുമാസങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 97.2 ദിവസങ്ങള്‍ക്കിടയിലായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ […]