ബ്രിട്ടണിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കാൻ സ്രവം പൂനെയിലേക്ക് അയച്ചു… അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും കേരളത്തിൽ കോവിഡ് രോഗികളിൽ വർധന ഉണ്ടായെന്നും എന്നാൽ ഉണ്ടാവുമെന്ന് കരുതിയത്ര വർധതയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ കണ്ണൂരിൽ പറഞ്ഞു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. അതിനാല്‍ വിമാനത്താവളങ്ങളിൽ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിൻ […]
Tag: Covid 19
ഇന്ന് 5177 പേര്‍ക്ക് കോവിഡ്; 4801 രോഗമുക്തി
കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾക്ക് കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്ക. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യർത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് […]
ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; ലോകത്ത് ആശങ്ക
ബ്രിട്ടണിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. അതിവ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോൾ വ്യാപിക്കുന്നത് എന്നതിനാൽ യൂറോപ്പടക്കം പല പ്രദേശങ്ങളും യു.കെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വിലക്കിയിരിക്കുകയാണ്. അതേസമയം സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. യുകെയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്. നേരത്തേയുള്ളതിനേക്കാള്‍ മാരക വ്യാപനശേഷിയാണ് ജനിതക മാറ്റത്തിലൂടെ വൈറസിന് സംഭവിച്ചത്. 70 ശതമാനത്തിലേറെയാണ് വ്യാപനശേഷി. അതേസമയം വ്യാപന ശേഷി കൂടുന്നതിനനുസരിച്ച് മരണ നിരക്ക് കൂടുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. […]
കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികൾ സെൽഫ് ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വീണ്ടും വർധിച്ചാൽ ബുദ്ധിമുട്ടാകും. സംശയം തോന്നുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രാഷ്ട്രീയപാർട്ടികൾ ആൾകൂട്ടങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. അമേരിയ്ക്കക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിയുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രണ്ടു മാസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,08,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 95.21 ലക്ഷം പേർ ഇത് വരെ രോഗമുക്തരായി. 95.40 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1,45 ലക്ഷം പേരാണ് ഇന്ത്യയിൽ […]
തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും മാസ്‌ക്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന […]
2707 പേര്‍ക്ക് കോവിഡ്; 4481 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്; 35 മരണം
കേരളത്തില്‍ ഇന്ന് 4875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 […]
ഇന്ന് 5032 പേര്‍ക്ക് കോവിഡ്; 4735 പേരുടെ ഫലം നെഗറ്റീവ്
കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]