Health Kerala

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നാളെ മുതല്‍ കര്‍ശനമാക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ ഇരിക്കണം. വാക്സിനേഷന്‍ ഊര്‍ജിതമാക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത […]

Kerala

കോവിഡിന്‍റെ രണ്ടാംതരംഗത്തിന് വ്യാപനവേഗത കൂടുന്നു; കൂടുതൽ സംസ്ഥാനങ്ങളില്‍ രാത്രി കർഫ്യൂ

രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗത്തിന് വ്യാപന വേഗത കൂടുതൽ. രോഗബാധ രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്രസംഘം ഇന്നെത്തും. കൂടുതൽ സംസ്ഥാനങ്ങൾ രാത്രി കർഫ്യു ഏർപ്പെടുത്തി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചേരും. കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിർണായകമാണ്. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 11 സംസ്ഥാനങ്ങളിലാണ് 80% കേസുകളും. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 55,469 […]

India

ഡൽഹിയിൽ ഇന്നുമുതൽ രാത്രികാല കർഫ്യു

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു. കോവിഡിന്റെ നാലാം വരവിനെ സംസ്ഥാനം നേരിടുകയാണെണെന്നും എന്നാൽ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. “ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ല. സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജനങ്ങളോട് ആലോചിച്ചു മാത്രമേ അത്തരമൊരു തീരുമാനം […]

Health India

രാജ്യത്താദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 478 മരണവും റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിൽ പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്കെത്തിയത് അതിവേഗത്തിലാണ്. സെപ്തംബര്‍‍ 16 ന് 97,894 കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. രണ്ടാം തരംഗം അതീവ ഗുരുതരമാണെന്നും മൈക്രോ ലോക്ക്ഡൗണും യാത്ര നിയന്ത്രണവും അനിവാര്യമാണെന്നും ഡൽഹി എയിംസ് തലവൻ രൺദീപ് ഗുലേറിയ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളും ഹോളിയടക്കമുള്ള ആഘോഷങ്ങളും പ്രോട്ടോക്കോൾ […]

Health International

ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു

ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. […]

Kerala

കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്; 1897 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

International

കൊറോണ വൈറസ് പടര്‍ന്നത് ചൈനീസ് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ചോര്‍ന്നത് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് സാധ്യതയെന്നും പഠനം പറയുന്നു. ലാബിലെ ചോര്‍ച്ചയൊഴികെ സംശയമുള്ള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നാണ് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. എന്നാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് പഠനത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ […]

Kerala

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ […]

Kerala

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജ്ജിച്ചു; രോഗികളുടെ എണ്ണം രണ്ടാം ദിനവും 60,000 കടന്നു

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ശക്തിയാർജിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും അറുപതിനായിരം കടന്നു. മൊത്തം കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കർക്കും കോവിഡ് ബാധിച്ചു. കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും പിടി മുറുക്കുകയാണ്. ഇടവേളക്ക് ശേഷം പ്രതിദിന കണക്കുകളിൽ വൻ വർദ്ധനവ് ആണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 291 പേർക്കാണ് രോഗം മൂലം ജീവൻ നഷ്ടമായത്. കഴിഞ്ഞ ഒക്ടോബർ 16 […]

Kerala

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനം പേരും 45 വയസ്സിന് മുകളിലുള്ളവര്‍

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനം പേരും 45 വയസ്സിന് മുകളിലുള്ളവര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന് പ്രത്യേക കരുതല്‍ നല്‍കണമെന്ന് ആരോഗ്യ സെക്രട്ടറി രാഗേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യം മൂന്നാം ഘട്ട കോവിഡ് വാക്സിനേഷനിലേക്ക് കടക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. രണ്ട് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധനയാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. മഹാരാഷ്ട്രയും പഞ്ചാബുമാണ് ആ […]