കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]
Tag: Covid 19
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; സുപ്രീംകോടതിയിലെ പകുതിയോളം ജീവനക്കാർക്ക് രോഗം
സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറെൻസിലൂടെ കേസുകൾ കേൾക്കും. ഇന്ന് കോടതി നടപടികൾ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു. രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 75,086 പേർ രോഗമുക്തരായി. 904 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75%
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തം; കലക്ടർമാരുടെയും ഡി.എം.ഒമാരുടെയും യോഗം ഇന്ന്
സംസ്ഥാനത്ത് മെഗാവാക്സിനേഷന് ആദ്യ ദിനം മികച്ച പ്രതികരണം. 62,000ല്‍ അധികം പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ മെഗാ വാക്സിനേഷന്‍ മുടങ്ങിയേക്കും. അതിനിടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനം കുതിക്കുന്നത് തടയാനാണ് ക്രഷിംഗ് ദര്‍ കര്‍വ് കര്‍മ്മ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ മെഗാവാക്സിനേഷന് മികച്ച പ്രതികരണം ലഭിച്ചു. അവധി ദിവസമായിട്ടും 62,031 പേര്‍ ഇന്നലെ കുത്തിവെപ്പെടുത്തു. […]
സംസ്ഥാനത്ത് കോവിഡ് വാക്‌സിന് ക്ഷാമം
സംസ്ഥാനത്ത് കോവിഡ് വാക്‌സിന് ക്ഷാമം. വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതൽ വാക്‌സിനെത്തിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിയില്ലെങ്കിൽ വിതരണം അവതാളത്തിലാകും. 45 വയസിന് മുകളിലുള്ളവർക്കുള്ള മെഗാ വാക്‌സിനേഷൻ ക്യാന്വുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായതിനാൽ പല വാക്‌സിനേഷൻ സെന്ററുകൾ അടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് […]
വീണ്ടും ഭീതി പടര്‍ത്തി കോവിഡ്; ഇന്ന് 1,45,384 പേര്‍ക്ക് രോഗം, മഹാരാഷ്ട്ര ലോക്ഡൗണിലേക്ക്
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗം ബാധിച്ചു. മരണം 794 ലേക്കും എത്തി. ലോക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കാൻ മഹാരാഷ്ട്രയിൽ വൈകീട്ട് സർവകക്ഷി യോഗം ചേരും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കോവിഡ് സാഹചര്യം ചർച്ച ചെയ്തു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം അതിവേഗമാണ് 10 ലക്ഷം കടന്നത്.രോഗമുക്തി നിരക്ക് 91.22% ലേക്ക് താഴ്ന്നു. 9.80 കോടി പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ 58,993 കേസുകൾ […]
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയിലടക്കം പ്രതിദിന കേസുകൾക്കൊപ്പം മരണസംഖ്യയും വർധിച്ചു
വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ പ്രതിദിന കേസുകൾക്കൊപ്പം മരണസംഖ്യയും വർധിച്ചു. ലോകരാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ 1,31,968 പേർക്കാണ് രോഗം ബാധിച്ചത്. 780 മരണവും സ്ഥിരീകരിച്ചു. ബ്രസീലിൽ തൊണ്ണൂരറായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ചട്ടം ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ നോർവെ പ്രധാനമന്ത്രിക്ക് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് പിഴശിക്ഷ. പ്രധാനമന്ത്രി […]
കോവിഡ് വ്യാപനം: ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു
കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. […]
കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ
കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ. ലോക്ഡൗണിന് മുൻമ്പ് സർവീസ് ഉണ്ടായിരുന്ന 90 ശതമാനം ട്രയിൻ സർവീസും പുനരാരംഭിച്ചതായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി അറിയിച്ചു. ട്രയിൻ യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ആർ.പി.എഫ് പരിശോധിക്കും. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ നിർത്തുമോ എന്ന ആശങ്കയാണ് എങ്ങും . എന്നാൽ ഒരു സർവീസും നിർത്തി ല്ലെന്ന് പാലക്കാട് ഡി.ആർ.എം അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് […]
ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ? വിശദീകരണവുമായി റെയില്‍വെ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ എന്നതാണ് യാത്രക്കാര്‍ക്കിടയിലെ ആശങ്ക. കഴിഞ്ഞ തവണ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഇന്ത്യൻ റെയിൽവെ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമ വ്യക്തമാക്കിയത്. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എവിടെയും ലഭ്യതക്കുറവില്ല. ഇതു തുടരുമെന്നും സുനീത് ശർമ പറഞ്ഞു. നിലവിൽ 1400 […]