Kerala

ഇന്ന് 35013 പേർക്ക് കോവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്ക്

തിരുവനന്തപുരം: ബുധനാഴ്ച കേരളത്തിൽ 35013 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 41 മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ […]

Kerala

ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്‌

ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Uncategorized

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആർ.ബി.ഐ

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിർത്താനായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാർച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതിൽ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാൾ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി

Kerala

ബാറുകളും തീയറ്ററുകളും അടച്ചു; മാളുകൾ പ്രവർത്തിക്കില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ബാറുകൾ, ബിവറേജസ്, സിനിമ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം ഉൾപ്പെടെ പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിലും ആളുകൾക്ക് നിയന്ത്രണമുണ്ടാകം, വിവാഹ ചടങ്ങുകൾക്ക് 50 പേർക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. മുസ്ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നതു വിലക്കി. രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും. […]

India

കൊവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ, ലോക്ക്ഡൗൺ എന്നിവയിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശമുണ്ട്. ഹൈക്കോടതിയിലെ ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിർന്ന അഭിഭാഷകർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ വാദം കേൾക്കുന്നത്. ഓക്‌സിജൻ […]

Kerala

മേയ് രണ്ടിന് ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമാണ് ഹർജികളിലെ ആവശ്യം. കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കമുള്ള തീരുമാനങ്ങളാണ് സർവകക്ഷി യോഗത്തിലെടുത്തിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങൾ […]

Kerala

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധന; ആശങ്കയിൽ മലപ്പുറം

കൊവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം. ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഉണ്ടായ വൻ വർധനവാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അഞ്ചു ദിവസം കൊണ്ട് 8 ശതമാനം വർധനവാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഉണ്ടായത്. 22 ശതമാനം ആയിരുന്നത് 30.01 ശതമാനമായി ഉയർന്നു. പരിശോധനക്ക് വിധേയമാകുന്ന 10 ൽ മൂന്ന് പേർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ജില്ല എത്തി നിൽക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് […]

Kerala

എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്; നിർദേശം ലംഘിച്ചവർക്കെതിരെ നടപടി

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്. സിറ്റി, റൂറൽ ലിമിറ്റുകളിൽ പൊലീസ് പരിശോധന കർശനമാക്കി. നിർദേശം ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ ബസുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. വരുന്ന ഏഴ് ദിവസവും നിയന്ത്രണം കർശനമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി. ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനമായി ഉയർന്നതോടെയാണ് ജില്ലാ ഭരണകൂടവും, പൊലീസും നിയന്ത്രണം ശക്തമാക്കിയത്. രാവിലെ മുതൽ നഗരമേഖലകളിലും, റൂറൽ ലിമിറ്റിലും പരിശോധന കർശനമാണ്. യാത്രക്കാരെ […]

Kerala

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ല : രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ലോക്ക്ഡൗൺ കേരളത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സമ്പൂർണ അടച്ചിൽ വേണ്ട. ‘ഞായറാഴ്ച നിയന്ത്രണം നന്നായി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണം. കച്ചവടക്കാരുടെ സമയക്രമത്തിൽ വ്യക്തത വേണം. കടകൾ അടയ്ക്കുന്ന സമയം 9 മണി വരെയാക്കുന്നതിൽ തെറ്റില്ല’- പ്രതിപക്ഷ നേതാവ് പറഞ്ഞു. സാഹചര്യം വിലയിരുത്തി ഗവൺമെന്റ് അഭിപ്രായം […]

India

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. നാളെ രാത്രി 9 മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. അവശ്യ സർവീസുകൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ മാത്രമേ അവശ്യസർവീസുകൾ അനുവദിക്കുകയുള്ളു. നിർമ്മാണം, കാർഷികമേഖല എന്നിവയ്ക്ക് ഇളവുണ്ട്. പൊതുഗതാഗതം അനുവദിക്കില്ല. കർണാടകയിൽ 18 വയസിനും 44 വയസിനും ഇടയിലുള്ളവർക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യമായി വാക്സിൻ […]