രാജ്യത്ത് ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെ മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ മാത്രം 9657 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 123 പേര്‍ മരണപ്പെട്ടു. ആശുപത്രിയിലും വീടുകൡലുമായി 409 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം മുംബൈയില്‍ 20,971 പുതിയ കൊവിഡ് കേസുകളും 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പോസിറ്റീവായവരില്‍ 84 ശതമാനം പേര്‍ക്കുമാത്രമാണ് രോഗലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 8,490 പേര്‍ രോഗമുക്തി നേടി. 91,731 പേരാണ് നിലവില്‍ കൊവിഡ് […]
Tag: Covid 19
കൊവിഡ് : രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകം; പട്ടികയിൽ കേരളത്തിലെ ജില്ലകളും
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്ടികയിൽ തിരുവനന്തപുരവും എറണാകുളവുമുണ്ട്. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ 35,000 ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 20,000 ന് മുകളിൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ പതിനായിരത്തിലേറെ പേർക്കും […]
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം.ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.നാല് മണിക്ക് ഓൺലൈൻ യോഗമാകും നടക്കുക. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താംതീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. […]
രാജ്യത്ത് 90,928 കൊവിഡ് ബാധിതർ; ഒമിക്രോൺ വ്യാപനത്തിൽ കേരളം നാലാമത്
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന […]
സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.75% ആണ് ടിപിആർ. 1813 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകൾ പരിശോധിച്ചു. ( kerala reports 4801 covid cases ) എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനെയാണ് […]
രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു
രാജ്യത്ത് കൊവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആർ 4.18 ശതമാനമാണ്. ഒമിക്രോൺ കേസുകൾ 2000 കടന്നു. രാജ്യത്ത് 2135 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്രയിൽ- 653 ആണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് […]
ഇന്നലെ എത്തി, ഇന്ന് കൊവിഡ്; ബാഴ്സയിൽ ഫെറാൻ ടോറസിന്റെ അരങ്ങേറ്റം വൈകും
എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ അരങ്ങേറ്റം വൈകും. പരുക്ക് മാറി എത്തിയ പെഡ്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്. പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും […]
ഒമിക്രോൺ വർധന; നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത
സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.
ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻമാർക്ക് കൂട്ടത്തോടെ കൊവിഡ്
ഛത്തീസ്ഗഡിലെ സുക്മയിൽ 38 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻമാർക്ക് കൊവിഡ്. ചിന്തഗുഫയിലെ തെമൽവാഡയിലെ സിആർപിഎഫ് ക്യാമ്പിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎച്ച്എംഒ) അറിയിച്ചു. രോഗബാധിതരായ എല്ലാ ജവാന്മാരും ക്വാറന്റൈനിലാണെന്നും സിഎംഎച്ച്ഒ പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 33,750 പുതിയ കൊവിഡ് കേസുകളും 123 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമിക്രോൺ അണുബാധകളുടെ എണ്ണം 1,700 […]
കേരളത്തിൽ 2,560 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2,150; മരണം 30
കേരളത്തില്‍ 2560 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]