Kerala

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കൊവിഡ്; 19 മരണം

കേരളത്തില്‍ 9066 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Kerala

ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു

ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്. ( high court activities online ) സംസ്ഥാനത്ത് ആശങ്ക പരത്തി കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് 9066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, […]

India

മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു

മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഇന്ന് 11, 647 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് 14.66% ന്റെ കുറവാണ് ഇന്നത്തെ കണക്കിൽ രേഖപ്പെടുത്തിയത്. ഒപ്പം ടിപിആർ നിരക്കും 23 ശതമാനത്തിൽ നിന്ന് 18 ശതമാനമായി. ( mumbai covid cases drops ) ഇന്നലെ 59,242 പേരെ ടെസ്റ്റ് ചെയ്തതിൽ 13,648 പേർക്കാണ് പോസിറ്റീവായത്. ഇന്ന് 62,097 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ 11,647 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. അതേസമയം, തമിഴ്‌നാട്ടിൽ പ്രതിദിന […]

India

രാജ്യത്ത് 1.68 ലക്ഷം പേർക്ക് കൊവിഡ്; 4461 ഒമിക്രോൺ കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 35,875,790 ആണ്. ഇന്നലെ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,84,213 ആയി. അതേസമയം, രാജ്യത്ത് 69,959 പേർ കൊവിഡിൽ നിന്നും മുക്തി നേടി. സജീവ കേസുകൾ 97,827 ആയി വർദ്ധിച്ചു. രോഗമുക്തി, സജീവ കേസുകൾ, മരണങ്ങൾ എന്നിവ മൊത്തം കേസുകളുടെ 96.36 ശതമാനവും 2.29 ശതമാനവും 1.35 […]

Health Kerala

മൂന്നാം തരംഗം; സംസ്ഥാനത്ത് മള്‍ട്ടി മോഡൽ ആക്ഷന്‍ പ്ലാന്‍

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് […]

Kerala

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം. സംസ്ഥാനത്ത് ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് നിലവില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ അഞ്ചുതവണയാണ് പരിശോധന 50,000ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. ഡിസംബര്‍ 26ന് നടന്നത് […]

India

4 സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

നാല് സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയിൽ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.80 ലക്ഷത്തോളം പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,57,07,727 ആയി ഉയർത്തി. രാജ്യത്ത് ഒമിക്രോൺ വേരിയന്റുകളുടെ എണ്ണം അതിവേഗം പടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ […]

India

ഇന്ത്യയിൽ 1.79 ലക്ഷം പേർക്ക് കൊവിഡ്; സജീവ കേസുകൾ 7 ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം 7 ലക്ഷത്തിൽ എത്തി. ഇത് തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയുടെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിൽ എത്തുന്നത്. 146 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 483,936 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. […]

India

കൊവിഡ് ബൂസ്റ്റർ ഡോസ് ഇന്നുമുതൽ; കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം ചേരും

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ മുന്നണിപ്പോരാളികൾ 60 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക. അതിനിടെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് യോഗം ചേരും. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. യോഗ്യതയുള്ളവർ മൂന്നാം ഡോസിനായി CoWIN പ്ലാറ്റ്‌ഫോമിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും […]

India

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം; നിർദേശവുമായി ആരോഗ്യമന്ത്രാലയം

മെഡിക്കൽ ഓക്സിജൻ ലഭ്യതയും വിതരണ പ്രക്രിയയും വിലയിരുത്തി കേന്ദ്ര സർക്കാർ. ഓക്‌സിജൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഓക്സിജൻ ഉപകരണം പ്രവർത്തിപ്പിക്കുന്നവർക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയംവ്യക്തമാക്കി. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. മാത്രമല്ല ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും സാഹചര്യത്തെ നിസാരമായി […]