കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്‌നിക് വാക്‌സിന്‍ കൈമാറുമെന്ന് റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി 30 കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനും ധാരണയില്‍ എത്തിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ.
Tag: Covid-19
കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യ പാദത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് വാക്സിന്‍ 2021 ആദ്യ പാദത്തിൽ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. എപ്പോഴാണ് കോവിഡ് വാക്സിന്‍ തയാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് എന്ന ഓണ്‍ലൈന്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. […]
കോവിഡ് രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് ലോകാരോഗ്യസംഘടന
കോവിഡിനെതിരെ വ്യാപകമായി വാക്സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും എല്ലാവരിലും വാക്സിന്‍ എത്തിക്കാന്‍ ആവില്ലെന്ന് ഡബ്യൂഎച്ച്ഒ അറിയിച്ചു. രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഡബ്ലിയൂ.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു. വാക്‍സിന്‍റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളിൽ […]
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 1456 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ […]
കോവിഡ് ലോക്ഡൌണ്‍; ജൂലൈ മാസത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്
ഇതോടെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി കോവിഡ് കാലത്ത് ഏറെ കാലം രാജ്യം അടഞ്ഞ് കിടന്നതോടെ വിവിധ മേഖലകളാണ് പ്രതിസന്ധിയിലായത്. ഇതിൽ തൊഴിൽ നഷ്ടങ്ങളുടെ കണക്ക് അതിശയിപ്പിക്കുന്നതാണ്. രാജ്യത്ത് ജൂലൈ മാസത്തിൽ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേർക്കെന്ന് സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്. ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും മെയ് മാസത്തിൽ 1.78 കോടി പേർക്കും […]
കോവിഡിനെ പിടിച്ചുകെട്ടാന്‍ “ധാരാവി മോഡല്‍” മാതൃകയാക്കി ഫിലിപ്പീൻസ് സർക്കാർ
“ഇത് ഞങ്ങളുടെ പരിശ്രമത്തിന്റെ അംഗീകാരമാണ്. നേരത്തെ, ഇന്ത്യ മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടരുകയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റ് രാജ്യങ്ങൾ ഞങ്ങളുടെ പോരാട്ടത്തെ മാതൃകയാക്കുന്നു “. ഫിലിപ്പീൻസിലെ ജനസാന്ദ്രതയുള്ള ചേരി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയാന്‍ ഫിലിപ്പീൻസ് സർക്കാർ ഇന്ത്യയുടെ ‘ധാരാവി മാതൃക’ പിന്തുടരും. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഇൻക്വയററിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് ധാരാവി മോഡല്‍ പിന്തുടരുമെന്ന് വ്യക്തമാക്കിയത്. ധാരാവി മോഡലിന്റെ വിശദാംശങ്ങൾ ഫിലിപ്പീൻസ് സർക്കാരിന്റെ ആരോഗ്യ വകുപ്പുമായി പങ്കിട്ടിട്ടുണ്ടെന്ന് മുംബൈയിലെ കോവിഡ് വ്യപനം തടയുന്നതിന് നേതൃത്വം […]
കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ്
കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു. മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്. കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് […]
രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും
പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങൾ മാർച്ച് പതിനേഴിനു മുമ്പ് തന്നെ അടച്ചിരുന്നു. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. താജ്മഹൽ, ചെങ്കോട്ട ഉൾപ്പെടെയുള്ള സ്മാരകങ്ങളാണു തിങ്കളാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നുനൽകുക. മാർച്ചിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവ അടച്ചുപൂട്ടിയത്. പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങൾ മാർച്ച് പതിനേഴിനു മുമ്പ് തന്നെ […]