രണ്ട് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 815 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നു […]
Tag: Covid -19
കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി; കുറ്റബോധത്തോടെ ഇക്കാര്യം ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും […]
903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 641 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 10,350 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 11,369. ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ […]
പട്ടാമ്പിയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു; 10 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉൾപ്പെടെ 38 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ജില്ലയിൽ കഴിഞ്ഞ ദിവസം 51 പേർക്കാണ് കോവിഡ് പോസിറ്റീവായത് പാലക്കാട് പട്ടാമ്പിയിൽ കോവിഡ് 19 പടർന്ന് പിടിക്കുന്നു. പത്ത് വയസിൽ താഴെ ഉള്ള 9 കുട്ടികൾക്ക് ഉൾപെടെ 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം 51 പേർക്കാണ് കോവിഡ് പോസിറ്റീവായത്. പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്നും പടർന്ന് പിടിച്ച കോവിഡ് നിരവധി പേരെ ബാധിച്ചു. പുതുതായി 38 പേർക്ക് കോവിഡ് പോസിറ്റീവായത്. കുട്ടികൾക്ക് രോഗം പടരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. തിരുമിറ്റക്കോട് നടത്തിയ […]
കോവിഡ് വ്യാപനം രൂക്ഷം; ഇനി ദൈവത്തിന് മാത്രമേ കര്‍ണാടകയെ രക്ഷിക്കാനാകൂവെന്ന് ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ഉഴലുകയാണ് കര്‍ണാടക. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ദൈവിക ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ കര്‍ണാടകയെ രക്ഷിക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കേസുകള്‍ കൂടുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇനി ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാകൂ. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ മൊൽക്കൽമുരു […]
ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു; ഇടുക്കി ജില്ല ആശങ്കയില്‍
ഇടുക്കിയില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. രാജാക്കാട് പഞ്ചായത്തിലാണ് കൂടുതല്‍ കേസുകള്‍. ജില്ലയില്‍ ഇന്നലെ ആകെ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 11 കേസുകളാണ് ഇന്നലെ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജകുമാരിയിലെ ചായക്കടക്കാരനും പുളിങ്കട്ട മൃഗാശുപത്രിയിലെ ജീവനക്കാരനും ഉള്‍പ്പടെ പൊതുജനങ്ങളുമായി അടുത്തിടപെടുന്നവര്‍ക്കാണ് ഇത്തരത്തില്‍ രോഗം കണ്ടെത്തിയത്.രാജാക്കാട് ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ജൂലൈ 12ന് മരിച്ച രാജാക്കാട് സ്വദേശിനിയുടെ ഭര്‍ത്താവും മകനുമടക്കം 13 പേര്‍ക്കാണ് […]
ലോകത്ത് പട്ടിണിയേറും; 100 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് വീഴും
അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു ആഗോള സാമ്പത്തിക രംഗത്തെ കോവിഡ് പിന്നോട്ടടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. നൂറ് ദശലക്ഷം പേര്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് പോകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു. 1870ല്‍ ഉണ്ടായിരുന്ന ആളോഹരി വരുമാനത്തിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും എന്നിങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. വിവിധ മേഖലഖളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ ദുരവസ്ഥയെ മറികടക്കാന്‍ വേണ്ടതെന്ന് […]
തലസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് കണക്കുകള്‍; 201 പേര്‍ക്ക് രോഗബാധ
പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു തലസ്ഥാനത്തിന് ആശങ്കയേറ്റി കോവിഡ് കണക്കുകൾ. തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 201 കേസുകൾ. പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ തലസ്ഥാന ജില്ലയുടെ കൊവിഡ് സ്ഥിതിയെ വ്യക്തമാക്കുന്നതാണ്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ പൂന്തുറയിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തതത് 46 കേസുകളാണ്. പൂന്തുറ […]
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി
സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ കോവിഡ് മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്ന് നാളെ […]
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് വന്ന 5 പേരെയും ഇതര സംസ്ഥാനത്തു നിന്നു വന്ന 2 പേരെയും മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും സമ്പർക്ക രോഗികളോ ഉറവിട മറിയാത്ത കേസുകളോ […]