ഉത്തര്‍പ്രദേശില്‍ ആദ്യഡോസായി കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കിയവര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കോവാക്സിന്‍. സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ബധ്‌നി പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്‍ററിലാണ് സംഭവം. ഗ്രാമത്തിലെ ഇരുപതോളം പേര്‍ക്കാണ് കോവാക്സിന്‍ കുത്തിവച്ചത്. ആദ്യമെടുത്ത വാക്സിന്‍ ഏതെന്ന് അന്വേഷിക്കാതെ ജീവനക്കാര്‍ കൊവാക്സിന്‍ കുത്തിവെപ്പ് നല്‍കുകയായിരുന്നു മേയ് 14നായിരുന്നു സംഭവം. വിവരമറിഞ്ഞ ജില്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വ്യത്യസ്ത വാക്സിനുകള്‍ നല്‍കണമെന്ന് യാതൊരു മാര്‍ഗനിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഇത് തികച്ചും അശ്രദ്ധയുടെ […]
Tag: Covaxin
ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ കോവാക്‌സിനില്ല; വിദേശയാത്ര ബുദ്ധിമുട്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രം
ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിൻ ഇടംപിടിച്ചില്ല. പട്ടികയിൽ ഉൾപ്പെടുത്താനുള്ള താൽപര്യപത്രം നിർമ്മാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും വരുന്ന ജൂൺ മാസത്തിലാകും ലോകാരോഗ്യ സംഘടന ഇതിനായുള്ള അവലോകനയോഗം ചേരുക. കോവാക്സിൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. അതേസമയം കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക കേന്ദ്രസർക്കാർ തള്ളി. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്സിനുകളിലൊന്നാണ് കോവാക്സിനെന്നും ഇത് കുത്തിവെച്ചവർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ […]
ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു
ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. […]
വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു
സംസ്ഥാനത്ത് വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം ആരംഭിച്ചു. ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്. ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇതുവരെ നല്കിയത്. എന്നാല്‍ കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് […]
കോവാക്സിൻ ആരൊക്കെ ഒഴിവാക്കണം ? മാർഗ്ഗരേഖയുമായി ഭാരത് ബയോടെക്
തങ്ങൾ വികസിപ്പിച്ചെടുത്ത കോവാക്സിൻ ആർക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നതിന് മാർഗ്ഗരേഖയുമായി ഭാരത് ബയോടെക്. കമ്പനി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റിൽ അലർജി, പനി, പോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നവർ ഡോക്ടർമാരുടെ നിർദേശം കേട്ടതിനു ശേഷം മാത്രമേ വാക്സിൻ എടുക്കാവൂ എന്ന് കമ്പനി പറയുന്നു. പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്ന് കഴിക്കുന്നവരും വാക്സിൻ ഒഴിവാക്കണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ വാക്സിൻ ഉപയോഗിക്കാൻ പാടില്ല. മറ്റൊരു കോവിഡ് വാക്സിൻ സ്വീകരിച്ചവരും കോവാക്സിൻ എടുക്കേണ്ടതില്ല. രാജ്യവാപകമായി വാക്സിൻ വിതരണം തുടങ്ങിയതിനു […]
നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായാൽ നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനവാല. വാക്സിൻ വികസനത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ച് ഒരു വെർച്വൽ പാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. ഇത്തരം പ്രശ്നങ്ങൾ വാക്സിനേഷൻ സ്വീകരിക്കുന്നതിലുള്ള ഭയം വർദ്ധിപ്പിക്കാനും വാക്സിൻ നിർമ്മിക്കുന്ന കമ്പനികളെ പാപ്പരാക്കാനോ ഇടയാക്കുമെന്നതിനാലാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടി ചേർത്തു. നേരത്തെ കോവിഷീല്‍ഡ് കോവിഡ് വാക്സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ […]
കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. 26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും […]
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു
നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന […]
കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ്
കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു. മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്. കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് […]
കോവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക്; കോവാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം ബുധനാഴ്ച തുടങ്ങിയെന്ന് ഭാരത് ബയോടെക്ക്
ഗുജറാത്ത്, ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തർ 6.35 ലക്ഷത്തിലേറെയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് . രോഗബാധിതരുടെ പ്രതിദിന എണ്ണമിന്ന് 35, 000 കടന്നേക്കും. ഗുജറാത്ത്, ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തർ 6.35 ലക്ഷത്തിലേറെയായി. മഹാരാഷ്ട്രയിൽ 8308 പുതിയ കേസും 258 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ കേസുകൾ ഒരു ലക്ഷത്തോട് അടുത്തു. […]